AmericaGlobalLatest NewsPolitics

“ഇറാന്‍ അമേരിക്കയെ ആക്രമിച്ചാല്‍ മുഴുവന്‍ സേന ഇറങ്ങും”; ഇറാനെതിരെ ട്രംപിന്റെ കർശന മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇറാന്‍ അമേരിക്കയെ ആക്രമിച്ചാല്‍ യു.എസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും ഇറങ്ങി ഇറാനെ തരിപ്പണമാക്കുമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹറാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം.

“ഇറാന്‍ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ നമ്മളെ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പ് കണ്ടിട്ടില്ലാത്ത വേഗതയില്‍ ഇറാന്റെ മേല്‍ പതിക്കും” – ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കക്ക് പങ്കില്ലെന്നും, ഈ സംഘര്‍ഷം അവസാനിപ്പിക്കാനും ഇറാനും ഇസ്രായേലും തമ്മില്‍ ഉടനടി കരാറിലേക്കെത്താനും തനിക്ക് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Back to top button