
ഫ്ളോറിഡ : ഫ്ലോറിഡ ലേക്‌ലാൻഡ് ബ്രദറൺ അസംബ്ലി സഭാംഗം ബ്രദർ തോമസ് കുര്യൻ (75) ഫ്ളോറിഡയിൽ നിര്യാതനായി. ഭാര്യ മേഴ്‌സി കുര്യൻ അങ്കമാലി ഇടച്ചേരിൽ കുടുംബാംഗമാണ്. മക്കൾ : നിസ്സി കുര്യൻ, സാം കുര്യൻ, നാൻസി കുര്യൻ. മരുമകൾ : ലിൻഡ കുര്യൻ. കൊച്ചുമക്കൾ : ജയ്ന, ജാരെഡ്, റോഹാൻ, ആഷേർ.
ആദ്യകാല ബ്രദറൺ കുടുംബങ്ങളിൽ ഒന്നായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ഓലിപ്പാട്ട് പരേതരായ കെ. ജി തോമസിന്റെയും ശോശാമ്മ തോമസിന്റെയും ഇളയ മകനാണ് പരേതൻ. സഹോദരങ്ങൾ : എലിയമ്മ തോമസ് (മുംബൈ), പരേതരായ തങ്കമ്മ, സാറാമ്മ, സാമൂവൽ , മറിയാമ്മ.
ലേക്ക് ലാന്റ് എബനേസർ ഇന്ത്യൻ പെന്തക്കോസ്ത് സഭയിൽ വെച്ച് (Ebenezer India Pentecostal Church, 5935 Strickland Ave, Lakeland FL33812) ഫെബ്രുവരി 28 വെള്ളിയാഴ്ച 6 മുതൽ 8:30 വരെ മെമ്മോറിയൽ സർവീസും മാർച്ച് 1 ശനിയാഴ്ച രാവിലെ 9 മുതൽ 11:30 വരെ സംസ്കാര ശുശ്രൂഷയും ഉണ്ടായിരിക്കും. തുടർന്ന് ഓക്ഹിൽ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.
വാർത്ത: നിബു വെള്ളവന്താനം