AmericaLatest NewsPolitics

ട്രംപ്: നിയമനങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം; ബൈഡന്‍ ഭരണത്തെ കടുത്ത വിമര്‍ശനം

വാഷിംഗ്ടണ്‍: യുഎസിലെ നിയമനങ്ങള്‍ പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും രാജ്യം ഇക്കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുമെന്നും മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന.

നവംബറിലെ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോണ്‍ഗ്രസില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍, ജോ ബൈഡന്‍ ഭരണകൂടത്തിനെതിരെ കനത്ത വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ 48 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പണപ്പെരുപ്പമാണ് രാജ്യം അനുഭവിക്കുന്നതെന്നും സാമ്പത്തികതകരാറില്‍ നിന്ന് അമേരിക്കയെ രക്ഷപ്പെടുത്തുക തന്നെയാണ് തന്റെ മുന്‍ഗണനയെന്നും ട്രംപ് വ്യക്തമാക്കി.

“മിക്ക ഭരണകൂടങ്ങള്‍ നാല് വര്‍ഷമോ എട്ട് വര്‍ഷമോ കൊണ്ട് നേടിയതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഞങ്ങള്‍ 43 ദിവസം കൊണ്ട് കൈവരിച്ചു,” ട്രംപ് പറഞ്ഞു. “അമേരിക്കന്‍ സ്വപ്നം വീണ്ടും ഉയരുകയാണ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതും ഇനി ഒരിക്കലും കാണില്ലായിരിക്കും എന്ന തോതിലുള്ള തിരിച്ചുവരവാണ് രാജ്യത്തിന് മുന്നില്‍,” ആവേശത്തോടെ ട്രംപ് വ്യക്തമാക്കി.

പ്രസംഗത്തിനിടയില്‍ ട്രംപിനെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഡെമോക്രാറ്റുകള്‍ ശ്രമിച്ചു. ‘തെറ്റ്’ (False) എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയർത്തിയും കോൺഗ്രസിൽ സംസാരിക്കാൻ ശ്രമിച്ച അംഗം ആൽ ഗ്രീനെ പുറത്താക്കിയും പ്രതിഷേധം പ്രകടിപ്പിച്ചു.

“നിങ്ങള്‍ ഒരു ഡോക്ടറായാലും അക്കൗണ്ടന്റായാലും അഭിഭാഷകനായാലും എയര്‍ ട്രാഫിക് കണ്‍ട്രോളറായാലും, വംശമോ നിറമോ ലിംഗഭേദമോ അല്ല, കഴിവുകളാണ് പ്രധാനമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” ട്രംപ് വ്യക്തമാക്കി.

Show More

Related Articles

Back to top button