FestivalsKeralaLifeStyleUpcoming Events
കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയും പ്രവാസി ഭാരതിയും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാദിന ആഘോഷവും ഇഫ്താർ സംഗമവും

സ്ത്രീസമത്വവും സ്ത്രീ ശാക്തീകരണവും നിദാന്തമായി സമൂഹത്തിൽ സമർപ്പിക്കുന്ന ലോക വനിതാദിനം ആചരിക്കുകയാണ്.
കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയും എൻ ആർ ഐ മുഖപത്രമായ പ്രവാസി ഭാരതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതാദിനാചരണവും പരിശുദ്ധ റമദാൻ പത്താം ദിനത്തിൽ ഇഫ്താർ സംഗമവും സംഘടിപ്പിച്ചിരിക്കുകയാണ്. 2025 മാർച്ച് പതിനൊന്നാം തീയതി വൈകുന്നേരം നാലുമണിക്ക് കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ചിൽഡ്രൻസ് ഹോമിൽ വച്ച് നടത്തുകയാണ്. മഹനീയവും സമത്വവും നിറഞ്ഞ ചടങ്ങിന്റെ വിജയത്തിന് ഏവരുടെയും വിലപ്പെട്ട സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു