
കൊച്ചി: ഹോസ്പിറ്റൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ മൂന്നിൽ വി പി എസ് ലേക് ഷോർ ഹോസ്പിറ്റൽ വിജയികളായി. കാക്കനാട് രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ എറണാകുളം മെഡിക്കൽ സെൻ്റർ ഹോസ്പിറ്റലിനെ തകർത്താണ് ലേക് ഷോർ ഹോസ്പിറ്റൽ ജേതാക്കളായത്. എട്ട് ഓവറിൽ ലേക് ഷോർ ഹോസ്പിറ്റൽ തീർത്ത 150 റൺ പിന്തുടർന്ന മെഡിക്കൽ സെൻ്റർ 8 ഓവറിൽ 80 റൺ നേടാനെ സാധിച്ചുള്ളൂ. 35 പന്തുകളിൽ നിന്ന് 101 റൺ നേടി ടീമിൻ്റെ വിജയ ശില്പിയായ അമീറാണ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച്. 10 പന്തുകളിൽ നിന്ന് 29 റൺസ് നേടിയ ടീം ക്യാപ്റ്റൻ സുധിയാണ് അമീറിന് മികച്ച പിന്തുണ നൽകിയത്. തുടർച്ചയായി മൂന്നാമത്തെ തവണയാണ് ലേക് ഷോർ ഹോസ്പിറ്റൽ കിരീടം നേടുന്നത്.