AmericaCrimeLatest NewsNews

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി നിഗൂഢമായി അപ്രത്യക്ഷമാകുന്നു; കുടുംബം തട്ടിക്കൊണ്ടുപോയെന്ന സംശയം ഉന്നയിച്ചു

ന്യൂഡല്‍ഹി: പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം. അവധി ആഘോഷത്തിനായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റ കാനയില്‍ എത്തിയ 20കാരിയെ മാർച്ച് ആറിന് പുലർച്ചെ 4.50 ഓടെ റിയു റിപ്പബ്ലിക്ക റിസോർട്ട് ബീച്ചിൽ അവസാനമായി കണ്ടതായാണ് ലഭ്യമായ വിവരം.

പ്രാദേശിക അധികൃതർ സുദിക്ഷ കടലിൽ മുങ്ങി മരിച്ചിരിക്കാമെന്ന നിഗമനത്തിലെത്തിയെങ്കിലും ഇതിന് വ്യക്തമായ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളടക്കം നിരവധി പേർ അന്വേഷണ വിധേയരായിട്ടുണ്ട്.

ഇടവേളയ്ക്ക് മുമ്പായി സുദിക്ഷയുടെ ഒപ്പം കടലിൽ നീന്തിയിരുന്ന ഒരു യുവാവിനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പ്രമുഖ മാധ്യമമായ ലിസ്റ്റിന്‍ ഡയറിയോ റിപ്പോർട്ട് ചെയ്തത്. ഈ യുവാവ് സുദിക്ഷയുടെ സഹപാഠിയാണോ എന്നത് വ്യക്തമല്ല.

സംഭവം ദുരൂഹമാണെന്നും, തട്ടിക്കൊണ്ടുപോകലിനോ മറ്റേതെങ്കിലും ക്രിമിനൽ നടപടിക്കോ ഇരയായിരിക്കാമെന്നുമുള്ള സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. സംഭവത്തിന്റെ ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട്, ഡൊമിനിക്കന്‍ റിപ്പബ്ലിക് അധികൃതർക്കു കുടുംബം ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

Show More

Related Articles

Back to top button