KeralaLatest NewsTech

യുകെയില്‍ 8 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ കൊച്ചയിലെ റോബോടിക്‌സ് കമ്പനി എസ്ജിബിഐ

കൊച്ചി: ശാസ്ത്ര റോബോടിക്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എസ്ജിബിഐ (ശാസ്ത്ര ഗ്ലോബല്‍ ബിസിനസ് ഇന്നൊവേഷന്‍സ്) എന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലൈസ്ഡ് റോബോടിക്‌സ് കമ്പനി വരുന്ന മൂന്നു വര്‍ഷത്തിനിടെ യുകെയില്‍ 8 മില്യണ്‍ പൗണ്ട് (90.29 കോടി രൂപ) നിക്ഷേപിക്കും. യുകെ സര്‍ക്കാരിന്റെ വെബ്‌സൈറ്റായ gov.ukയിലൂടെ ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സാണ് ഈ വിവരം പുറത്തുവിട്ടത്. സമീപകാലത്ത് ഇന്ത്യയില്‍ നിന്ന് യുകെയ്ക്ക് ലഭിക്കുന്ന 100 മില്യണ്‍ പൗണ്ട് നിക്ഷേപങ്ങളുടെ ഭാഗമായാണ് റെയ്‌നോള്‍ഡ്‌സ് ഈ വിവരം പ്രഖ്യാപിച്ചത്. എസ്ജിബിഐയുടെ റോബോടിക്‌സ് ബിസിനസിന്റെ വികസനമാണ് പുതിയ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ 75 തൊഴിലവസരങ്ങള്‍ യുകെയിലുണ്ടാകുമെന്നും റെയ്‌നോള്‍ഡ്‌സ് ചൂണ്ടിക്കാട്ടി. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്ന് യുകെയില്‍ നിക്ഷേപിക്കുന്ന ആദ്യ റോബോടിക്‌സ് കമ്പനിയാവുകയാണ് എസ്ജിബിഐ.

യുകെയില്‍ നിന്ന് 2023 ഒക്ടോബറില്‍ ലഭിച്ച 150 ടെസ്റ്റിംഗ് റോബോടുകള്‍ക്കുള്ള ഓര്‍ഡറിന്റെ തുടര്‍ച്ചയാണ് പുതിയ നിക്ഷേപമെന്ന് എസ്ജിബിഐ സഹസ്ഥാപകനും സിഇഒയുമായ ആരോണിന്‍ പൊന്നപ്പന്‍ പറഞ്ഞു. കളമശ്ശേരിയിലെ 5000 ച അടി വിസ്തൃതിയുള്ള 40 പേര്‍ ജോലി ചെയ്യുന്ന യൂണിറ്റാണ് ഈ ഓര്‍ഡര്‍ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2013ല്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് ആസ്ഥാനമായി ആരംഭിച്ച കമ്പനി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടെ ലോകത്തെ മുന്‍നിര സ്‌പെഷ്യലൈസ്ഡ് റോബോടിക്‌സ്, എഐ സൊലൂഷന്‍സ് കമ്പനിയായെന്ന് സഹസ്ഥാപകനും സിഎഫ്ഒയുമായ അഖില്‍ അഖില്‍ അശോകന്‍ പറഞ്ഞു. 2021ല്‍ യുഎസ് ആസ്ഥാനമായ എസ്ജിബിഐ ഇന്‍കോര്‍പ്പറേറ്റഡ് കേന്ദ്രീകരിച്ച് യുറോപ്പിലേയ്ക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കുമുള്ള വികസനവും കമ്പനി നടപ്പാക്കി. ടെസ്റ്റിംഗ് റോബോടുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലുള്ള മികച്ച ഡിമാന്‍ഡ് കണക്കിലെടുത്താണ് പുതിയ നിക്ഷേപമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ റോബര്‍ട് ബോഷ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹണിവെല്‍, ക്വാല്‍കോം, എബിബി, ടെക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളാണ് എസ്ജിബിഐയുടെ ക്ലയന്റ് നിരയിലുള്ളത്. വിവരങ്ങള്‍ക്ക് www.sgbi.us

യുകെ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് പങ്കുവെച്ച വാര്‍ത്ത: https://www.gov.uk/government/news/more-than-100-million-in-indian-investment-creating-uk-jobs

ഫോട്ടോ – എസ്ജിബിഐയുടെ സഹസ്ഥാപകനും സിഎഫ്ഒയുമായ അഖില്‍ അഖില്‍ അശോകന്‍, സഹസ്ഥാപകനും സിഇഒയുമായ ആരോണിന്‍ പൊന്നപ്പന്‍, ഹെഡ് ഓഫ് എന്‍ജിനീയറിംഗ് ആസിഫ് ഡി ഐ എന്നിവര്‍.

Show More

Related Articles

Back to top button