CrimeEducationKeralaLatest News

കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. “കുറ്റക്കാര്‍ ഏത് സംഘടനയിലെയായാലും മുഖം നോക്കാതെ നടപടിയുണ്ടാകും,” മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ കോളജ് ഹോസ്റ്റലില്‍ നിന്ന് ഇത്രവലിയ അളവില്‍ കഞ്ചാവ് പിടികൂടുന്നത് ഇതാദ്യമായാണ്. ഇന്നലെ രാത്രി ഡാന്‍സാഫ് സംഘം നടത്തിയ മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണി വരെ നീണ്ടു.

പൊലീസ് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് ചെറിയ പായ്ക്കറ്റുകളാക്കി മാറ്റുന്നതിനിടെയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എ.സി.പി അബ്ദുല്‍സലാം പറഞ്ഞു. “തൂക്കി വില്‍പ്പനയ്‌ക്കായി ത്രാസ് അടക്കം എല്ലാ സജ്ജീകരണങ്ങളും ഹോസ്റ്റല്‍ മുറിയില്‍ ഒരുക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്,” പൊലീസ് അറിയിച്ചു.

ഒരാള്‍ പിടിയിലായതായും മൂന്ന് പേരെ പിടികൂടാനായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Show More

Related Articles

Back to top button