AmericaFestivalsGlobalKeralaLatest NewsLifeStyleNews

ഇല്ലിനോയി മലയാളി അസോസിയേഷൻ്റെ പ്രവർത്തനോൽഘാടനം ആകർഷണീയമായി സംഘടിപ്പിച്ചു

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷൻ്റെ 2025–26 വർഷത്തേ പ്രവർത്തനോൽഘാടനം മാർച്ച് 15ന് ഷിക്കാഗോ കെ.സി.എസ് കമ്മ്യൂണിറ്റി സെൻട്രറിൽ ഗംഭീരമായി നടന്നു. സംഘടനയുടെ പ്രസിഡന്റ് ജോയി പീറ്റേർസ് ഇണ്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോർട്ടൺ ഗ്രോവ് സെൻറ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സിജു മുടക്കോടിൽ ഉദ്ഘാടനം നിർവഹിച്ചു.

പ്രമുഖ സാഹിത്യകാരനും ശാസ്ത്രജ്ഞനും സാഹിത്യ അക്കാഡമി പുരസ്കാരജേതാവുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാന പ്രവർത്തകയായ പ്രവീൺ തോമസ്, ഫോമാ മേഖലാ പ്രതിനിധി ജോൺസൺ കണ്ണൂക്കാടൻ, ഫൊക്കാനാ മേഖലാ പ്രതിനിധി സന്തോഷ് നായർ, ലോക കേരള സഭാംഗം റോയി മുളകുന്നം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കോർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, അസോസിയേഷൻ്റെ മുൻ പ്രസിഡൻറുമാരായ ജോർജ് പണിക്കർ, ഡോ. സുനേന മോൻസി ചാക്കോ, വിവിധ സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ സെക്രട്ടറി പ്രജിൽ അലക്സാണ്ടർ സ്വാഗതം പറഞ്ഞപ്പോൾ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റീഫൻ ചൊള്ളംമ്പേൽ നന്ദി രേഖപ്പെടുത്തി. ജോയിൻറ് സെക്രട്ടറി ലിൻസ് ജോസഫും ആനീസ് സണ്ണിയും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. തുടർന്ന്ജോർജ് പണിക്കറിന്റെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി. വിശിഷ്ട വിഭവങ്ങളോടെ ഒരുക്കിയ അത്താഴ വിരുന്നോടെ സമ്മേളനം സമാപിച്ചു.

Show More

Related Articles

Back to top button