ഫോമയിൽ രണ്ട് പുതിയ മലയാളി സംഘടനകൾക്കു കൂടി അംഗത്വം

ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ ഫെഡറേഷനായ ഫോമയിൽ (Federation of Malayalee Associations of Americas) രണ്ട് പുതിയ മലയാളി സംഘടനകൾക്കു കൂടി അംഗത്വം നൽകി. ഫോമയുടെ പ്രസിഡന്റായ ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റായ ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ ചേർന്ന് വാർത്ത അറിയിച്ചു.
ഇത് വഴി ഫോമയുമായി ബന്ധപ്പെട്ട മലയാളി അസോസിയേഷനുകളുടെ എണ്ണം തൊണ്ണൂറായി ഉയർന്നു.
ഫ്ലോറിഡയിൽ സൈമൺ പാറത്താഴം പ്രസിഡന്റായുള്ള നവകേരള മലയാളി അസോസിയേഷനും, കാനഡയിലെ മാനിറ്റോബയിൽ സന്തോഷ് തോമസ് പ്രസിഡന്റായ മലയാളി അസോസിയേഷൻ ഓഫ് മാനിട്ടോബയും ആണ് പുതിയതായി അംഗത്വം നേടിയ സംഘടനകൾ.
വിജി ഏബ്രഹാം ചെയർമാനായുള്ള ക്രെഡൻഷ്യൽസ് കമ്മിറ്റി, സെക്രട്ടറി ടോജോ തോമസ്, കോഓർഡിനേറ്റർ തോമസ് കർത്തനാൽ, ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് ഈ സംഘടനകളെ അംഗീകരിക്കാൻ ശുപാർശ ചെയ്തത്. ഈ ശുപാർശ ഫോമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.