AmericaHealthIndiaLatest NewsLifeStyleNews

മെക്സിക്കോയിലേക്കു കരുണയുടെ കാഴ്ചക്കണികള്‍; സിലിക്കൺ വാലി ലയൺസ് ക്ലബിന്റെ സൗജന്യ നേത്രപരിശോധന മിഷൻ

സിലിക്കൺ വാലി: സിലിക്കൺ വാലി ഇന്ത്യൻ ലയൺസ് ക്ലബ് ലയൺസ് ഇൻ സൈറ്റ് ടീമുമായി സഹകരിച്ച് മെക്സിക്കോയിലെ അപിസോക്ക് നഗരത്തില്‍ സൗജന്യ നേത്രപരിശോധന മിഷന്‍ നടത്തി. രണ്ട് ദിവസത്തേക്ക് നീണ്ട മിഷനിൽ ഏകദേശം 1,000 പേർക്ക് കണ്ണിന്റെ ആരോഗ്യപരിശോധന സൗജന്യമായി നടത്തി. പലരുടെയും കാഴ്ചശക്തിയിൽ സംശയങ്ങൾ കണ്ടെടുത്തും ആവശ്യമായ കണ്ണടകളും വിതരണം ചെയ്തു.

ഡോ. മാർക്ക് മക്ലെയ്‌ന്റെ നേതൃത്വത്തിലുള്ള അഞ്ച് നേത്രരോഗ വിദഗ്ധരും ഒൻപത് സാങ്കേതിക പ്രവർത്തകരുമടങ്ങിയ സംഘമാണ് സേവനമിഷനിൽ പങ്കെടുത്തത്. പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം അപിസോക്ക് നഗരത്തിലെ മേയർ ഹാവിയർ റിവേര ബോണില്ലർ നിർവഹിച്ചു. നഗരസഭാ പ്രതിനിധികളും മറ്റ് ലയൺസ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മിഷന്‍ അപിസോക്ക് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ലയൺസ് ഇന്റർനാഷണൽ മുന്‍ ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് വർഗീസ്, ലയൺസ് ഇൻ സൈറ്റ് കലിഫോർണിയ – നെവാഡ ട്രഷറർ ഖുഷ് ബോധൻ, ലയൺസ് അംഗങ്ങളായ ഗോപകുമാർ, വിജി ഗോപൻ, റോഹൻ കുമാർ, ഡൊമിനിക് കാരിയൻ തുടങ്ങിയവരും സംഘത്തിൽ പങ്കെടുത്തു.

മനുഷ്യസ്നേഹത്തിന്റെ പ്രകാശം വിതറിയ ഈ നേത്രപരിശോധന ക്യാമ്പ് നിരവധി പേരുടെ ജീവിതത്തിൽ കാഴ്ചയുടെ വെളിച്ചം തീർത്തുതന്നെ.

Show More

Related Articles

Back to top button