AmericaLatest NewsTravel

സാങ്കേതിക തകരാർ: ഡെൽറ്റ എയർലൈൻസ് വിമാനം അയർലണ്ടിൽ അടിയന്തര ലാൻഡിംഗ്.

ന്യൂയോർക്ക്: ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അയർലണ്ടിലെ ഷാനൻ വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. അറ്റ്ലാന്റിക് സമുദ്രത്തിനുമുകളിൽ പറക്കുന്നതിനിടെ ഫ്ലൈറ്റ് ഡെക്ക് വിൻഡോ ഹീറ്റിങ് സംവിധാനത്തിൽ തകരാറുണ്ടായതിനെ തുടർന്ന് വിമാനത്തിന്റെ ദിശ മാറ്റുകയും സുരക്ഷിതമായ സമീപത്തുള്ള വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.

പ്രാദേശിക സമയം രാവിലെ 4.24ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഡിഎഎൽ 4 വിമാനം രാത്രി 9.23ഓടെ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ എത്തേണ്ടതായിരുന്നു. എന്നാൽ വിമാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് യാത്രയ്ക്ക് തടസ്സം നേരിട്ടു.

ബോയിങ് 767-400 വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 129 യാത്രക്കാരും മൂന്ന് പൈലറ്റുമാരും ഒൻപത് ജീവനക്കാരുമായിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സമീപത്തുള്ള ഷാനൻ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.

Show More

Related Articles

Back to top button