FeaturedKeralaLatest NewsPolitics

ആശാ വര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതനുസരിച്ച് സംസ്ഥാന സര്‍ക്കാരും കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കണമെന്ന് ആര്‍ജെഡി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സമരപരിഹാരത്തിന് അടിയന്തര ഇടപെടല്‍ വേണമെന്ന് സിപിഐയും നിലപാട് എടുത്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച് സമരപ്പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ടു müdപെടണമെന്നും തുടക്കം മുതല്‍ മന്ത്രിമാര്‍ സമരത്തെ അപമാനിച്ചിരിക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Show More

Related Articles

Back to top button