AmericaCrimeLatest News

ഫ്‌ളോറിഡയിൽ എട്ടുവയസുകാരിയേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ഫ്‌ളോറിഡ: എട്ടുവയസുകാരിയേയും അവളുടെ മുത്തശ്ശിയേയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ഫ്‌ളോറിഡയിൽ വധശിക്ഷ നടപ്പാക്കി. വ്യാഴാഴ്ച അമേരിക്കൻ സമയം രാത്രി 8.15നാണ് ഫ്‌ളോറിഡ സ്റ്റേറ്റ് ജയിലിൽ മരുന്നു കുത്തിവെച്ച് വധശിക്ഷ നിർവഹിച്ചത്.

63കാരനായ എഡ്വേഡ് ജെയിംസ് സ്റ്റാർക്കിനാണ് വധശിക്ഷ അനുഭവിക്കേണ്ടി വന്നത്. 1993 സെപ്റ്റംബർ 19നാണ് കേസിന് ആസ്പദമായ ഇരട്ട കൊലപാതകം നടന്നത്. എട്ടുവയസുകാരി ടോണി നോയ്‌നറും (8) അവളുടെ മുത്തശ്ശി ബെറ്റി ഡിക്കും (58) പ്രതിയുടെ ക്രൂരതക്ക് ഇരയായത്.

ഈ വധശിക്ഷ നടപ്പാക്കിയതോടെ, ഈ ആഴ്ച യു.എസ്. അധികൃതർ നിർവഹിച്ച നാലാമത്തെ വധശിക്ഷയാണിത്. ബുധനാഴ്ച അരിസോണയിലും ചൊവ്വാഴ്ച ലൂസിയാനയിലും ഓരോ വധശിക്ഷ നടപ്പാക്കുകയും 15 വർഷത്തിന് ശേഷം ലൂസിയാനയിൽ വീണ്ടും വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.

പ്രതിയുടെ അന്തിമ അപ്പീൽ യു.എസ്. സുപ്രീം കോടതി തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനമായത്. ഫ്‌ളോറിഡയിലെ കാസൽബെറിയിൽ ബെറ്റി ഡിക്കിന്റെ വീട്ടിൽ മുറിവാടകയ്ക്ക് താമസിച്ചിരുന്ന പ്രതിയാണ് ക്രൂരമായ ആക്രമണം നടത്തി കുട്ടിയേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയത്.

Show More

Related Articles

Back to top button