യശ്വന്ത് വര്‍മ്മയുടെ വീട്ടിലെ കണക്കിൽപ്പെടാത്ത പണം: “പണം കണ്ടെത്തിയിട്ടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല” – ഫയര്‍ഫോഴ്‌സ് മേധാവി

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്ലാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ വീണ്ടും പുതിയ വഴിത്തിരിവ്. ഫയര്‍ഫോഴ്‌സ് പണം കണ്ടെത്തിയിട്ടില്ലെന്ന വിവരം ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് അറിയിച്ചു എന്നിങ്ങനെ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വിശദീകരണം.
സംഭവം സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ വിധേയമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീപിടിത്തം അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാ അംഗങ്ങള്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയതായാണ് ആദ്യം പുറത്തുവന്ന വിവരം. അനൗദ്യോഗികവുമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 15 കോടി രൂപ കണ്ടെത്തിയതായും കോണ്‍ഗ്രസ് രാജ്യസഭയില്‍ വിഷയം ഉന്നയിച്ചതായും സൂചനകളുണ്ട്.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നും തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്നും അഗ്‌നിശമന സേനാ മേധാവി അതുല്‍ ഗാര്‍ഗ് വ്യക്തമാക്കി.