EducationKeralaWellness

പുത്തൻതോട് ഗവ. സ്‌കൂളിന് വിപിഎസ് ലേക്‌ഷോർ 300 കസേരകൾ കൈമാറി

കൊച്ചി: ചെല്ലാനം പുത്തൻതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക്  ഓഡിറ്റോറിയത്തിലെ പരിപാടികൾ ഇനി കസേരയിലിരുന്ന് കാണാം. വിപിഎസ് ലേക്‌ഷോർ ആശുപത്രി 300 കസേരകൾ സ്‌കൂളിന് കൈമാറി. ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ കുട്ടികൾ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഇത്രയും നാൾ ഓഡിറ്റോറിയത്തിലെ പരിപാടികൾ നടക്കുമ്പോൾ ക്‌ളാസിൽ നിന്ന് ബെഞ്ചുകൾ ചുമന്നുകൊണ്ട് വന്ന് ഇരുന്നായിരുന്നു കുട്ടികൾ പങ്കെടുത്തിരുന്നത്. ഇക്കാര്യം സ്കൂൾ അധികൃതർ വിപിഎസ് ലേക്‌ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ളയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കസേരകൾ സംഭാവന ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ കുട്ടികളുടെ ബുദ്ധിമുട്ടിന് വിരാമമായി.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ അധികൃതരും ജനപ്രതിനിധികളും ചേർന്ന് വിപിഎസ് ലേക്‌ഷോർ സിഇഒ ജയേഷ് വി നായരിൽ നിന്ന് ഔദ്യോഗികമായി കസേരകൾ സ്വീകരിച്ചു. ചെല്ലാനം പഞ്ചായത്ത്‌ പ്രസിഡന്റ് ജോസഫ് കെ എൽ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. പിറ്റിഎ പ്രസിഡന്റ് ആന്റണി ഷീലൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം ദീപു കുഞ്ഞുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. അജി മാത്യു ആശംസയർപ്പിച്ചു.

 ഹെഡ്മിസ്ട്രസ്സ് കെ.വാസന്തി സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി ജയശങ്കർ എൻ നന്ദിയും പറഞ്ഞു. വിപിഎസ് ലേക്‌ഷോർ കമ്പനി സെക്രട്ടറി മുരളീധരൻ ആർ പൈ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ അനിൽ കുമാർ, ഗ്രാഫിക്സ് ഡിസൈനർ ബ്രിജിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ കെ സെൽവരാജ്, ഗ്രാമ പഞ്ചായത്ത്‌ അംഗം റോസി പെക്സി,  പിറ്റിഎ വൈസ് പ്രസിഡന്റ് സജീവ് ഫ്രാൻസിസ്, എസ്എംസി ചെയർപേഴ്സൻ മേരി ക്രിസ്റ്റഫർ എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button