IndiaKeralaLatest News
കൂട്ടിക്കൽ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നു: സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. നടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയിൽ പരിഗണിക്കും.
ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യമനുസരിച്ച്, ഇടക്കാല സംരക്ഷണം മറ്റന്നാളിലേക്ക് നീട്ടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും.
കഴിഞ്ഞ ജൂണിൽ നടൻ നാലു വയസ്സുകാരിയെ ഉപദ്രവിച്ചെന്ന പരാതിയെത്തുടർന്ന് കോഴിക്കോട് കസബ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഏഴ് മാസത്തോളം ഒളിവിലായിരുന്ന ജയചന്ദ്രൻ, ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരിയിൽ കേസ് പരിഗണിച്ച സുപ്രീം കോടതി, ഹർജി തീർപ്പാക്കും വരെ നടനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശിച്ചിരുന്നു.