AmericaObituary

അന്നമ്മ മാത്യുവിൻ്റെ  (71), സംസ്കാരം വ്യഴാഴ്ച്ച  നടത്തപ്പെടും.

ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ അന്തരിച്ച  ചെറുകോൽ വാഴകുന്നത്ത്,  പെരുമത്തേത്ത്  മാത്യൂ വറുഗീസിൻ്റെ  (രാജു)  ഭാര്യ അന്നമ്മ മാത്യുവിൻ്റെ  (71), സംസ്കാരം വ്യഴാഴ്ച്ച  നടത്തപ്പെടും.

പഠനം പൂർത്തിയാക്കിയശേഷം 1990-ൽ   ബോംബെയിൽ നിന്നും  അമേരിക്കയിലേക്ക് കുടിയേറിയ  അന്നമ്മ മാത്യൂ    ന്യൂജേഴ്സിയിലെ ക്ലാരാമാസ് മെഡിക്കൽ സെന്ററിലും , സെന്റ് മൈക്കിൾ  ഹോസ്പിറ്റലിലും  ജോലി ചെയ്ത് റിട്ടയർ ആയി സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

 പരേതരായ പി.പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ അഞ്ചാമത്തെ പുത്രി ആയ അന്നമ്മ (അമ്മിണി)    കല്ലൂപ്പാറ,  മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്.  അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍  ന്യൂജേഴ്സിയിലെ  സെന്റ്  മേരീസ്‌ ഓർത്തഡോക്സ്  ചർച്ച്‌ ഓഫ്  ഇൻഡ്യ  ലിണ്ടൻ-ലെ  മെംബറും, സജീവ പ്രവർത്തകയുമായിരുന്നു.

വേൾഡ് മലയാളി കൗൺസിൽ, അമേരിക്കാ റീജിയൻ്റെ സീനിയർ പ്രവർത്തകനും, ലീഡറും, റീജിനൽ ട്രഷററും ആയിരുന്ന ഫിലിപ്പ് മാരേട്ടിൻ്റെ സഹോദരികൂടിയാണ്.മക്കൾ:  നോജിൻ മാത്യൂ, ലവിൻ മാത്യൂ.   
സഹോദരങ്ങൾ: പരേതനായ സണ്ണിക്കുട്ടി, പരേതയായ  സൂസൻ,  കുഞ്ഞുമോൾ, സാലി, സോജൻ, ഫിലിപ്പ്, ഉഷ (എല്ലാവരും ന്യൂജെഴ്സി, യു‌എസ്‌എ).  

പൊതുദർശനം: മാർച്ച്  26  ബുധനാഴ്ച്ച  വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്സി   സെന്റ്  മേരീസ്‌ ഓർത്തഡോക്സ്  ചർച്ച്‌ ഓഫ്  ഇൻഡ്യ  ലിണ്ടൻ – ൽ വെച്ച് (St. Mary’s Indian Orthodox Church, 45 E. Elm Street Linden, NJ 07036)                               നടത്തും.

സംസ്‌കാരം: മാർച്ച് 27 വ്യാഴാഴ്ച്ച  രാവിലെ 9 മണി മുതല്‍ 11 വരെ ന്യൂജേഴ്സിയിലെ ലിവിങ്സ്റ്റണിലുള്ള  ക്വിൻ ഹോപ്പിങ് ഫ്യൂണറൽ ഹോമിൽ  വച്ച്  ( Quinn-Hopping Funeral Home, 145 E. Mt. Pleasant Ave,  Livingston, NJ  07039)  സംസ്കാര ശുശ്രൂഷകളും, ശേഷം  പൊതുദർശനവും,  അതേത്തുടർന്ന്  ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ 07936) സംസ്‌കാരം നടത്തുന്നതായിരിക്കും.

ന്യൂജേഴ്സി  സെന്റ്  മേരീസ്‌ ഓർത്തഡോക്സ്  ചർച്ച്‌   വികാരി  റെവ.  ഫാദർ  സണ്ണി ജോസഫ്  ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.

പരേതയുടെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിൻ്റെയും, സമൂഹത്തിൻ്റെയും, വിവിധ തുറകളില്‍പ്പെട്ടവര്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാരേട്ട് –  973 715 4205.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button