
പിറ്റ്‌സ്‌ബർഗ്:പിറ്റ്‌സ്‌ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കി മുങ്ങിമരിക്കുന്ന ദൃശ്യം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ തെറ്റായ പ്രചാരണമാണെന്ന് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ഈ ദൃശ്യങ്ങൾ തെറ്റായ വിവരണം നല്‍കിയാണ് പ്രചരിപ്പിച്ചത് എന്ന് എഎഫ്‌പി നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ചിൽ വ്യക്തമായിട്ടുണ്ട്.
കൊണങ്കിയെ അവസാനമായി മാർച്ച് 6ന് പുലർച്ചെ 4.50 ഓടെ റിയു റിപ്പബ്ലിക്ക റിസോർട്ട് ബീച്ചിൽ കണ്ടിരുന്നു. അവധി ആഘോഷത്തിനിടെ അനിതിഹാസമായ സാഹചര്യത്തിലാണ് അവര്‍ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് അതികൃതർ നടത്തിയ അന്വേഷണത്തിൽ, കൊണങ്കിക്കൊപ്പമുണ്ടായിരുന്ന ജോഷ്വ റീബ് നല്‍കിയ വിവരങ്ങൾ ഈ വിഡിയോയിലെ ദൃശ്യങ്ങളുമായി സാമ്യമുള്ളതായി തോന്നിയെങ്കിലും, വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവതി സുദിക്ഷ കൊണങ്കിയല്ലെന്ന് വ്യക്തമായ തെളിവുകളോടെ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രചരിച്ച വിഡിയോ റഷ്യയിലെ സോചിയിൽ 2024 ജൂൺ 16ന് ഉണ്ടായ ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങളാണ്. റിവിയേറ ബീച്ചിൽ ഡയാന ബെല്യാവ എന്ന 20കാരി കടലിൽ മുങ്ങിമരിച്ച സംഭവത്തിന്റെ വിഡിയോയുടെ ഭാഗമാണിത്. ദിവസങ്ങൾക്ക് ശേഷം അവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഗൂഗിൾ മാപ്‌സിലും റഷ്യയിലെ യാൻഡെക്‌സ് മാപ്‌സിലെയും ചിത്രങ്ങളിലൂടെ ഈ വിഡിയോയിലെ ദൃശ്യങ്ങൾ റിവിയേറ ബീച്ചിലെതാണെന്ന് തെളിയിച്ചിട്ടുണ്ട്. അതേസമയം, കൊണങ്കിയെ കാണാതായ ഡൊമിനിക്കൻ റിപ്പബ്ലിക് ബീച്ചിന്റെ ഭൂപ്രകൃതിയുമായി ഇതിന് യാതൊരു ബന്ധവുമില്ല.
വിവരം ശരിയായി തിരിച്ചറിയാതെയാണ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പ്രചരിച്ചത്. വ്യാജ പ്രചാരണങ്ങൾ പരന്നുനടക്കുമ്പോൾ അവയുടെ യാഥാർത്ഥ്യം പരിശോധിക്കേണ്ടതുണ്ടെന്നതാണ് ഈ സംഭവത്തിൽ നിന്ന് പഠിക്കേണ്ട പ്രധാന പാഠം. അതികൃതറുടെയും മാധ്യമങ്ങളുടെയും സ്ഥിരീകരണങ്ങൾ ഇല്ലാതെയുള്ള വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ അതിന് വലിയ ദുരന്തങ്ങൾ ഉണ്ടാക്കാമെന്നതിനുള്ള തെളിവാണ് ഈ സംഭവം.