BlogFestivalsLifeStyle

റംസാൻ പുണ്യങ്ങളുടെപൂക്കാലം

സനാതന ചിന്തകൾ മാനവ സമൂഹത്തെ എങ്ങനെ സന്മാർഗ പാതയിലേക്ക് കൊണ്ടെത്തിക്കുവാൻ കഴിയുമെന്നതിന്റെ ദൃഷ്ടാന്തങ്ങൾ പ്രജ്ജ്വലമാക്കി തരുന്ന പരിശുദ്ധ മാസമാണ് റംസാൻ. ഹിജ്റ വർഷത്തിലെ പത്താം മാസമായ റംസാന് മുമ്പുള്ള ശഅ്ബാനിലെ ഒരു രാവിൽ അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ.അ) പഞ്ചേന്ദ്രിയങ്ങൾ അടക്കിപ്പിടിച്ചു വിശ്വാസത്തിന്റെ അചഞ്ചല ശക്തിയുമായി പരലോകത്ത് യാത്ര ചെയ്ത് സർവ്വാധിപനായ അല്ലാ വിനെ കണ്ട മിഹ്റാജ് രാത്രി നിറഞ്ഞത് ശഅ്ബാൻ മാസത്തിൽ . അടുത്ത മാസമായ റംസാനിലെ മുപ്പത് ദിനരാത്രങ്ങൾ
സഹനത്തിന്റെയും സ്നേഹത്തിന്റെയും ബഹിർ സ്പുരണം ഏറ്റുവാങ്ങി അല്ലാഹുവിന്റെ പ്രിയ ദാസനായി മാറാൻ മനുഷ്യനെ പ്രാപ്തരാക്കുന്നു.


ഉമിനീർ പോലും വിലക്കപ്പെട്ട നോമ്പിന്റെ സവിശേഷത വിശപ്പിന്റെ അന്തരാളങ്ങളെക്കുറിച്ചറിയിപ്പിക്കുന്നു. ഒരു നേരത്തെ അന്നത്തിന് ഗതിമുട്ടുന്ന നിർദ്ദനരുടെ വിശപ്പിന്റെ ആഴവും പരപ്പും സമ്പന്നന്റെ മനസിനെ സ്വാധീനിക്കാത്ത സാമൂഹ്യ വിവസ്ഥയെ റംസാൻ മാസത്തിലെ നോമ്പ് പരീക്ഷിക്കപ്പെടുന്നു. ത്രസിക്കുന്ന കണ്ണുകളിൽ നിന്നും മനുഷ്യ സ്നേഹത്തിന്റെ വെളിച്ചം ഊറി വരുന്നു. ദാന ധർമ്മാദി ചര്യകളിൽ മനസ് ഊഴ്ന്നിറങ്ങുന്നു. ലോക മുസ്ലീം ജനതയുടെ പരി ശുദ്ധ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ അവതരിപ്പിച്ചതിലൂടെ പ്രപഞ്ചമാകെ നന്മയുടെ വസന്ത ത്തിന്റെ വിശ്വാസത്തിന്റെ നാഥനായ അല്ലാഹുവിനു മുന്നിൽ
സമചിത്തതയോടെ ഭയഭക്തി ആദരവോടെ കഴിയാൻ സാധിക്കുന്നു.

നിസ്ക്കാരത്തിലും ഖുർ ആൻ പാരായണത്തിലും മുഴുകുന്ന നോമ്പ് അനുഷ്ഠിക്കുന്നവർ പുണ്യങ്ങളുടെ പൂക്കാലമായി റംസാൻ മാസത്തെ നെഞ്ചോട് ചേർക്കുന്നു. കാലത്തിന്റെ തെറ്റായ വിളിയാളങ്ങൾ സന്മാർഗ്ഗ ചിന്തകൾക്ക് തടസങ്ങളാകുന്ന അവസ്ഥാന്തരങ്ങൾ പൈശാചിക ത്തത്തിലേക്ക് മനുഷ്യനെ കൂട്ടിക്കൊണ്ടുപോകുന്നു. വിശുദ്ധ ഖുർ ആനിൽ കാലേകൂട്ടി സർവ്വ ശക്തനായ അല്ലാഹു മുന്നറിയിപ്പ് നൽകപ്പെട്ട ദുഷ്ചിന്തകളും പ്രവർത്തികളും പ്രപഞ്ചത്തിൽ മുളപ്പൊട്ടി. മാനവ ഹൃദയം ധാർമികതയുടെ ഇടതാവളമല്ല. നിതാന്തമായി ഹൃദയങ്ങളിൽ സൂക്ഷിക്കേണ്ട കർമ്മകാണ്ഡമാണു നന്മകളുടെ പ്രതീകങ്ങളായ വിശ്വാസവും സഹ്ഷ്ണതയും സ്നേഹവും അകൾച്ചയില്ലാത്ത സാമിപ്യങ്ങളും.


മനുഷ്യരുടെ ജീവിത സങ്കല്പങ്ങൾ ദൈവഹിതത്തിനനുസൃതമായി യാഥാർത്ഥ്യമാക്കുന്നതിലൂടെയാണ് പുണ്യങ്ങളുടെ പൂക്കാലമായ പാപമോചനത്തിന്റെ കൽപ്പടവുകൾ ചൂണ്ടിക്കാട്ടി തരുന്ന പരിശുദ്ധ റംസാൻ മാസത്തിന്റെ സവിശേഷമായ അനുഗ്രഹങ്ങൾ കല്പിതമാകുന്നത്.


സർവ്വാധിപനായ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!
മനുഷ്യരും ജീവജാലങ്ങളും പക്ഷിമൃഗാദികളം കടലും മലയും ഈ പ്രപഞ്ചത്തിൽ കാണുന്ന എല്ലാം സൃഷ്ടിക്കപ്പെട്ട സൃഷ്ടികർത്താവിന്റെ കരുണയും കാരുണ്യവും നമുക്ക്
കാവലാകട്ടെ!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button