KeralaLatest News

മാറിയ ജനാധിപത്യത്തിൽ നാമോരോരുത്തരും, പോലീസ് – ഡിവൈഎസ്പി അഷദ്

ലഹരി സാമൂഹ്യ അതിക്രമങ്ങളിൽ ഓരോ പൗരനും പോലീസ് ധർമ്മം നിർവ്വഹിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കേരള പോലീസ് നമ്പർ വൺ ആണ്. സാധാരണക്കാരൻ്റെ പരാതി പരിഹരിക്കുവാനും കേസുകൾ സ്വമേധയാ എടുത്ത് പരിശോധിക്കുവാനും പോലീസ് ശ്രമിക്കുന്നുണ്ട് . പൊതുജനങ്ങൾ ധൈര്യപൂർവ്വം സാക്ഷികളാവാൻ തയ്യാറായാൽ ഇന്ന് കാണുന്ന പല അഴിമതികളും കുറക്കുവാൻ സാധിക്കും എന്ന് ഡി വൈ എസ് പി കൂട്ടി ചേർത്തു.

ഹ്യൂമൻ റൈറ്റ്സ് ഒബ്സെർവേർസ് സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഞ്ഞാടി സുദർശനം ആയുർ വേദാശുപത്രിയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപെയിനും പ്രതിജ്ഞ ചൊല്ലലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി വൈ എസ് പി .
സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് കുര്യൻ ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു
സുദർശനം ചീഫ് ഫിസിഷ്യൻ ഡോ. ബി.ജി ഗോകുലൻ ആമുഖഭാഷണം നടത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.രാജേന്ദ്രൻ ലഹരിക്കെതിരെ മുഖ്യ പ്രഭാഷണം നടത്തി മുൻ രാജ്യാന്തര ഗോൾ കീപ്പറും മുൻ എസ്പിയുമായ കെ ടി ചാക്കോ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ലയൺസ് ക്ലബ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ, അനാംസ് ഡയറക്ടർ ജോർജി എബ്രഹാം, ഡോ ചിത്രാ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ലഹരി വിമുക്തി നേടിയ അനാംസ് അംഗങ്ങൾ അവതരിപ്പിച്ച ലഹരി വിപത്തിനെതിരെയുള്ള തെരുവുനാടകം മജിഷ്യൻ ജോൺ നടത്തിയ ലഹരിവിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന മാജിക് ഷോ എന്നിവയും ചടങ്ങിൽ ശ്രദ്ധേയമായി.

ജില്ലയിലെ സ്കൂളുകളിലും ഗ്രാമീണ മേഖലകളിലും ഇത്തരത്തിലുള്ള ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുവാൻ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേർസ് സൊസൈറ്റി തയ്യാറാണെന്ന് കുര്യൻ ചെറിയാൻ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button