AmericaIndiaLatest NewsNews

ഒരു ദിവസം കൊണ്ട് ഒരു കോടി മുട്ട; നാമക്കലിൽ നിന്ന് യുഎസിലേയ്ക്ക് ഇന്ത്യയിൽ നിന്ന് ആദ്യ കയറ്റുമതി

ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് യുഎസിലേക്കായി ഒരു കോടി മുട്ടകൾ കയറ്റിയയച്ചു. ഇത്രയും വലിയ അളവിൽ ഒറ്റ ദിവസം കൊണ്ട് മുട്ട കയറ്റുമതി ചെയ്യുന്ന ആദ്യ അനുഭവമാണിത്.തൂത്തുക്കുടി തുറമുഖം വഴി ശീതീകരിച്ച കണ്ടെയ്നറുകളിലായിരുന്നു കയറ്റുമതി. ഏകദേശം 40 ദിവസത്തിനുള്ളിൽ ഈ മുട്ടകൾ യുഎസിലെത്തും.ഇന്ത്യയിൽ നിന്ന് മുട്ട ഇറക്കുമതി ചെയ്യാൻ യുഎസ് സർക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷമുള്ള ആദ്യ ഇടപാടാണ് ഇത്. നാമക്കലിലെ ആയിരത്തിലധികം കോഴി ഫാമുകളിൽ നിന്നാണ് ഈ മുട്ട ശേഖരിച്ചത്.ഇതിനുമുമ്പ് ഖത്തർ, ഒമാൻ, ദുബായ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നാമക്കലിൽ നിന്ന് മുട്ട കയറ്റുമതി ചെയ്യാറുണ്ടായിരുന്നത്. ഓരോ മാസവും ഏകദേശം 200 ദശലക്ഷം മുട്ടയാണ് ഇവിടങ്ങളിൽ നിന്നു കൊണ്ടുപോകുന്നത്.ഇപ്പോൾ യുഎസ് മാർക്കറ്റിൽ കടന്നതോടെ ഇന്ത്യയിലെ മുട്ട കയറ്റുമതിക്ക് പുതിയ വാതായനങ്ങളാണ് തുറക്കുന്നത്.

Show More

Related Articles

Back to top button