AmericaCinemaKeralaLatest NewsLifeStyleNews

“മോഹൻലാൽ: ഞാൻ ഇന്നും പഠിച്ചുകൊണ്ടിരിയ്ക്കുന്നു…”

ന്യൂഡൽഹി:ഇന്ത്യൻ സിനിമയെ പുനർനിർവചിച്ച മഹാനായ നടൻ മോഹൻലാൽ, നാല്പതിലധികം വർഷങ്ങളായി മലയാള സിനിമയെ സ്വന്തം ആക്കി മാറ്റിയവൻ. 400-ലധികം ചിത്രങ്ങളിലൂടെ അനശ്വര കഥാപാത്രങ്ങളെ ജനിപ്പിച്ചിട്ടും, ഇന്നും താൻ പഠിച്ചുകൊണ്ടിരിക്കുന്ന ഒരുപാഠമാണെന്ന് അകമഴിഞ്ഞ് പറയുന്ന ഒരു കലാകാരനാണ് ലാലേട്ടൻ.

1978-ൽ, വെറും 18-ാം വയസ്സിൽ തിരനോട്ടം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചെങ്കിലും, അതിന്റെ റിലീസിന് കാത്തിരിയ്ക്കേണ്ടി വന്നത് 25 വർഷം. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ വേഷം മലയാള സിനിമയെ ഒരു മഹാനടനെ സമ്മാനിച്ചു.

“ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിയ്ക്കുന്നു… ഇത് ഒരു പ്രക്രിയയാണ്. ഞാൻ നല്ല നടനായാൽ പിന്നെ ഒരു ശരിയായ മറുപടി നൽകാം,” എന്നും മോഹൻലാൽ പറയുന്നു. ഇതുവരെ നേടിയ പത്മശ്രീ (2001), പത്മഭൂഷൺ (2019), ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ പട്ടം (2009) എന്നിവയൊക്കെ അദേഹത്തിൻറെ കഴിവിനും പ്രതിഭക്കും ലഭിച്ച അംഗീകാരങ്ങളാണ്. എന്നാൽ ഈ മഹാനടൻ ഈ നേട്ടങ്ങൾ മുഴുവനും തൻറെ സ്വന്തം വിജയമായി കാണുന്നില്ല, മറിച്ച്, മികച്ച സംവിധായകരുടെയും മികച്ച തിരക്കഥകളുടെയും മികച്ച സഹപ്രവർത്തകരുടെയും നേട്ടമായി കണക്കാക്കുന്നു.

മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമ L2: Empuraan ഇന്ന് മലയാള സിനിമാ ലോകത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വമ്പൻ സിനിമയാണ്. ലൂസിഫർ എന്ന ചരിത്രവിജയത്തിന് ശേഷം, അതിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മനസിൽ ത്രില്ലറിനും ആകാംക്ഷക്കും പുതിയൊരു അളവുകോൽ തീർക്കുമോ?

“ചിത്രം വിജയിക്കുമോ എന്നല്ല കാര്യം… ഞങ്ങൾ കൃത്യമായി, മനസ്സുനിറച്ച്, ആത്മാർത്ഥതയോടെ ഒരു സൃഷ്ടി കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ഞങ്ങൾ സന്തോഷവാന്മാരാണ്,” എന്നാണ് മോഹൻലാലിന്റെ മനസ്സുതുറന്ന വാക്കുകൾ.

സിനിമയോട് എത്ര പ്രേമമാണെന്നും, അഭിനയത്തെ എത്ര ആരാധിക്കുന്നുവെന്നും മോഹൻലാൽ ഒരിക്കലും മറന്നിട്ടില്ല… അതുകൊണ്ടാണ് ഇന്നും ഈ നിമിഷത്തിലും അദ്ദേഹം പറയുന്നത് – “ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിയ്ക്കുന്നു…”

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button