
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് കൂടിയായ പ്രൊഫ. കെ.എസ്. ആന്റണി (കിഴക്കെ വലിയവീട്ടിൽ സെബാസ്റ്റ്യൻ ആന്റണി) അന്തരിച്ചു. ശനിയാഴ്ച (മാർച്ച് 22, 2025) വൈകീട്ട് 96-ആം വയസിൽ ആയിരുന്നു അന്ത്യം. 1972-73, 1978-79 കാലഘട്ടങ്ങളിൽ സി.എം.എ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ച അദ്ദേഹം സംഘടനയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.
കുടുംബാംഗങ്ങൾ
ഭാര്യ കുഞ്ഞമ്മ, മകൻ മൈക്കൽ (ഭാര്യ ബെറ്റി) ആന്റണി,
കൊച്ചുമക്കൾ രാജൻ, റീന ആന്റണി (നാപർവിൽ), പുത്രിമാർ സോഫി (ഭർത്താവ് ജോൺ) എലിയോട്ട്,
കൊച്ചുമക്കൾ ഗ്രാന്റ്, ക്ലാർക്ക്, ജാക് എലിയോട്ട്, സോജ ഓർലോവ്സ്കി (ഭർത്താവ് പരേതനായ സ്കോട്ട്)
അന്ത്യാഞ്ജലി
മാർച്ച് 28, വെള്ളിയാഴ്ച 9.30 മുതൽ 10.30 വരെ Holy Spirit Catholic Church, 2003 Hassert Blvd, Naperville, IL 60564 -ൽ ക്രിസ്ത്യൻ മതചടങ്ങുകളോടു കൂടി അന്തിമോപചാരം അർപ്പിക്കും. തുടർന്ന് സെന്റ് പീറ്റർ & പോൾ സെമിത്തേരിയിൽ (Naperville) സംസ്കാര ചടങ്ങുകൾ നടക്കും.
പ്രൊഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ ഫോകാന (FOKANA) സംഘടന അനുശോചിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അസംഖ്യമാണ്. അദ്ദേഹത്തിന്റെ സ്മരണകൾ മലയാളി സമൂഹത്തിൽ എന്നും നിലനില്ക്കും. ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഫോകാനയുടെ അനുശോചനം അർപ്പിക്കുന്നു.