AmericaCinemaLatest NewsLifeStyleNews

മനസ്സിലുണർന്ന കരുതൽ: ഹൃദ്യമായൊരു കുടുംബ കഥ

ഹൂസ്റ്റൺ: പ്രശാന്ത് മുരളിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി ജോസ് കൈപ്പാറേട്ട് രചനയും സംവിധാനവും നിർവഹിക്കുന്ന കരുതൽ എന്ന ഹൃദയസ്പർശിയായ കുടുംബചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ വിജയകരമായി പൂർത്തിയായി.

ഡൽഹി സ്വദേശിനി ഐശ്വര്യ നന്ദൻ നായികാവേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുനിൽ സുഗത, സിബി തോമസ്, കോട്ടയം രമേശ്, ട്വിങ്കിൾ സൂര്യ തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രശസ്ത ഛായാഗ്രാഹകൻ സാബു ജെയിംസാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

മൂന്നാം ഷെഡ്യൂളിൽ ഷീജോ കുര്യൻ, എബ്രഹാം മാത്യു, ഡോൺ ചാർളി, മാത്യു നെയ്‌ശ്ശേരിൽ, സ്റ്റീവ് മാന്തുരുത്തിയിൽ, റോബി തെക്കേൽ, ജാക്സൺ മാത്യു, ടിജോ തോമസ്, ജോമോൻ ലൂക്കോസ്, ബിജു സക്കറിയ, വിനോയ് കൈച്ചിറയിൽ, ബിനു വാഴക്കാല, തോമസ് വിക്ടർ, സുജ ജോയ്, മീര സക്കറിയ, ബിസ്മി കുഷക്കുഴിയിൽ, അഞ്ജലി അതുൽ, മരിയ പതിയിൽ, മിഷേൽ ജോയി, സീന ബിനു, ഗോഡ്‍ലി ടോമി എന്നിവരും അഭിനയിച്ചു.

കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സൗഹൃദത്തിന്റെ ആഴവും വരച്ചുകാട്ടുന്ന ഈ ചിത്രത്തെ AD 345 എളൂർ മീഡിയ സിനിമാ കമ്പനി കോട്ടയം കിംഗ്സിന്റെ സഹകരണത്തോടെ നിർമ്മിക്കുന്നു. സ്റ്റീഫൻ ചെട്ടിക്കാനാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. സുനീഷ് കണ്ണൻ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. വൈശാഖ് ശോഭന കൃഷ്ണൻ അസോസിയേറ്റ് ക്യാമറാമാനാണ്. ഷാലിൻ ഷിജോ കുര്യൻ പഴേംമ്പള്ളിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും റോബിൻ സ്റ്റീഫൻ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യൂ മാപ്ലേട്ട് എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്.

ചീഫ് കോർഡിനേറ്റർ ബെയ്ലോൺ അബ്രഹാം, മേക്കപ്പ് പുനലൂർ രവി, അസോസിയേറ്റ് മേക്കപ്പ് അനൂപ് ജേക്കബ്, പി.ആർ.ഒ. AS ദിനേശ്, റെക്കോഡിസ്റ്റ് രശാന്ത് ലാൽ മീഡിയ, എഡിറ്റർ സന്ദീപ് കുമാർ, കോസ്റ്റ്യൂം അൽഫോൻസ് ട്രീസ പയസ് എന്നിവരടങ്ങുന്ന ബൃഹത്തായ സാങ്കേതിക സംഘം സിനിമയുടെ ഗുണമേന്മയ്ക്കായി അക്ഷരാർത്ഥത്തിൽ ചലനമൊരുക്കുന്നു.

അമ്മ-മകനുള്ള കരുതലിന്റെയും സൗഹൃദ ബന്ധങ്ങളുടെ ആഴമൂന്നിയ സ്നേഹതണലുമാണ് കരുതൽ ചലച്ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button