AssociationsFestivalsGulfLatest News

കൊല്ലം പ്രവാസി അസോസിയേഷൻ മൈലാഞ്ചി രാവ് ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ  ടൂബ്ലി  കെ പി എ ഹാളിൽ വച്ച് സംഘടിപ്പിച്ച മൈലാഞ്ചി രാവ് ശ്രെദ്ധേയമായി.  ആഘോഷത്തിന്റെ ഭാഗമായി മെഹന്ദി കോമ്പറ്റീഷനിൽ നിരവധിപേർപങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച യോഗത്തിനു പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് സുമി ഷമീർ അധ്യക്ഷത വഹിച്ചു.  യൂണിറ്റ്ഹെഡ് അഞ്ജലി രാജ് സ്വാഗതം ആശംസിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ,  ട്രഷറർ മനോജ് ജമാൽ,  സെക്രട്ടറി അനിൽകുമാർ,  പ്രവാസിശ്രീ കൺവീനർ കിഷോർ കുമാർ, രഞ്ജിത്ത് ആർ പിള്ള , യൂണിറ്റ് ഹെഡുകളായ പ്രദീപാ അനിൽ, ഷാനി നിസാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.  യൂണിറ്റ് ഹെഡ് ഷാമില ഇസ്മയിൽ നന്ദി രേഖപ്പെടുത്തി

Show More

Related Articles

Back to top button