പ്രവാസി ഭാരതി 250 പേർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

ദാനവും ധർമ്മവും ആത്മീയ വിശ്വാസത്തിന്റെ അടിത്തറയാണ്.
തിരുവനന്തപുരം: ദാനവും ധർമ്മവും ആത്മീയ വിശ്വാസങ്ങളുടെ അടിത്തറയാണെന്നും, ദൈവത്തിനോടടുക്കുമ്പോൾ മാത്രമേ
ദയാപരമായ ദർശനങ്ങൾ കാണാൻ കഴിയുകയുള്ളുവെന്നു മതപണ്ഡിതനും വാവറമ്പലം ജുമാ മസ്ജിദ് ഇമാമുമായ റഹ്മത്തുള്ളാ അഹമ്മദ് അൽ – കൗസരി അഭിപ്രായപ്പെട്ടു.

റംസാൻ മാസത്തിന്റെ ഏറ്റവും ഒടുവിലത്തെ ദിനമായ ഞായറാഴ്ച എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയും പ്രവാസി ഭാരതിയും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യധാന്യ ക്കിറ്റുകളുടെ വിതരണം വള്ളക്കടവ് ഓഫീസ് അങ്കണത്തിൽ വച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അശരണർക്ക് ആശ്വാസമെത്തിക്കുവാൻ റംസാനിൽ ഏറ്റവും പുണ്യ ദിനത്തിലാണ് ഭക്ഷ്യധാന്യ ക്കിറ്റുകൾ വിതരണം
ചെയ്യുന്നതെന്നും പെരുന്നാൾ ദിവസം
ഒരാൾ പോലും ഭക്ഷണം കിട്ടാതെ വിഷമിക്കരുതെന്നു പ്രവാചകൻ നബിയുടെ വചനങ്ങളെ നടപ്പിലാക്കുകയാണു ചെയ്യുന്നതെന്നു ചടങ്ങിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ വള്ളക്കടവ് ജും ആ മസ്ജിദ് ഇമാം അഹ് നസ് അഹമ്മദ് മൗലവി പറഞ്ഞു. ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
കോ-ഓർഡിനേറ്റർ
പനച്ചമൂട് ഷാജഹാൻ, ഇ.കെ.നായനാർ സാംസ്ക്കാരിക സമിതി പ്രസിഡന്റ് സനോഫർ ഇക്ക് ബാൽ, ഐക്യവേദി
ജനറൽ സെക്രട്ടറി ഷംഷുദീൻ, മുഹമ്മദ് ക്കണ്ണ്ഹാജി, ശൈലജ മണ്ണന്തല, ഹാഫിസ് വള്ളക്കടവ് മുഹമ്മദ്
ബിലാൽ, നിയാസ് വള്ളക്കടവ്,സുഫാരി ഖാൻ എന്നിവർ സംസാരിച്ചു.
വിവിധ മതങ്ങളിലെ 250 നിർദ്ദന കുടുംബങ്ങൾക്ക് ക്കിറ്റുകൾ വിതരണം
ചെയ്തു.

