CommunityIndiaLatest NewsPolitics

12 മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവിൽ വഖഫ് ഭേദഗതി ബില്ല് ലോക്‌സഭയിൽ പാസായി

ന്യൂഡൽഹി ∙ 12 മണിക്കൂർ നീണ്ട ചര്‍ച്ചക്കും 2 മണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷം വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് അംഗീകരിച്ചത്, 232 പേര്‍ ബില്ലിനെ എതിര്‍ത്തു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ബില്ല് പാസായതായി പ്രഖ്യാപിച്ചത്.

ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചര്‍ച്ച രാത്രി 12 വരെ നീണ്ടു. പ്രതിപക്ഷം ശക്തമായ വാക്‌പോരവുമായി രംഗത്തെത്തി. കേരളത്തിലെ പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ ഭേദഗതി നിർദേശങ്ങൾ ശബ്ദവോട്ടോടെ തള്ളപ്പെട്ടു. ഇ.ടി. ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും അംഗീകരിക്കപ്പെട്ടില്ല.

വഖഫ് ഭേദഗതിബില്ല് പാസായതിന് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് സഭയിൽ ചർച്ചയ്ക്കെടുക്കണമെന്നാവശ്യപ്പെട്ട് എംപിമാർ പ്രതിഷേധമുയർത്തി.

ചര്‍ച്ചകൾ ലൈവായി കണ്ട സമരക്കാര്‍ ആവേശത്തോടെയാണ് പ്രതികരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി, പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തി.

Show More

Related Articles

Back to top button