AmericaCommunityLatest NewsLifeStyleSports

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിനു ഉജ്ജ്വല തുടക്കം.

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ “ഹൂസ്റ്റൺ ഐ സിഇസിഎച്ച് .ക്രിക്കറ്റ് ടൂർണമെന്റ് 2025” ഏപ്രിൽ 5നു ശനിയാഴ്ച രാവിലെ 10 മണിക്ക് സ്റ്റാഫോർഡ് സിറ്റി സ്റ്റേഡിയത്തിൽ വെച്ച് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്തു .

ടെക്സസ് ഡിസ്ട്രിക്ട് കോർട്ട് ഫോർട്ട്‌ ബെൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ.കെ. പട്ടേൽ മുഖ്യാതിഥിയായിരുന്നു. ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ ഫാ. ഡോ ഐസക്ക്.ബി.പ്രകാശ്‌ ടൂർണമെന്റിലെ ടീമുകൾക്കു ആശംസകൾ നേർന്നു.

ഐസിഇസിഎച് സ്‌പോർട്സ് കൺവീനർ റവ. ജീവൻ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, വോളന്റിയർ  ക്യാപ്റ്റൻ നൈനാൻ വീട്ടീനാൽ , ക്രിക്കറ്റ്‌ കോർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ്, പിആർഓ ജോൺസൻ ഉമ്മൻ, ടൂർണമെന്റ് മെഗാ സ്പോൺസർ ജോർജ് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു
ഹ്യൂസ്റ്റനിലെ 10 ഇടവകകളി നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ വരും ദിവസങ്ങളിൽ മാറ്റുരക്കും. ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റ് മെഗാ സ്പോൺസർ  മാസ്സ് മുചെൽ ഗ്രേറ്റർ ഹുസ്റ്റനും ഗ്രാൻഡ് സ്പോൺസർ അബാക്കസ് ട്രാവെൽസ് , റിയാലിറ്റി അസോസിയേറ്റ്സ്, ആൻസ് ഗ്രോസർസ് സ്റ്റാഫോർഡ് ആൻഡ് മിസ്സോറി സിറ്റി എന്നിവർ മറ്റു സ്പോൺസർമാരുമാണ്.

ആദ്യ ദിനം നടന്ന 15 ഓവർ മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ ചർച്ച്‌  ടീമിനെ (88/9) സെന്റ് ജോസഫ് സിറോ മലബാർ ഫൊറോനാ ചർച്ച്‌ ടീം (89/3) പരാജയപെടുത്തി. രണ്ടാം മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ ചർച്ച്‌  ടീം (92/5) ഇമ്മാനുവേൽ മാർത്തോമാ ചർച്ച്‌ ടീമുമായുള്ള (91/7)മത്സരത്തിൽ വിജയം കണ്ടു   

ജീമോൻ റാന്നി

Show More

Related Articles

Back to top button