CrimeEducationKeralaLatest News
കോട്ടയം നഴ്‌സിംഗ് കോളേജിലെ ക്രൂര റാഗിംഗ്: പ്രതികള്‍ക്ക് പ്രായം പരിഗണിച്ച് ജാമ്യം

കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന ക്രൂര റാഗിംഗ് കേസിലെ പ്രതികള്‍ക്ക് ജാമ്യം. ജില്ലാ സെഷന്‍സ് കോടതി ആണ് വിദ്യാര്‍ഥികളായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
സീനിയര്‍ വിദ്യാര്‍ഥികളായ സാമുവല്‍, ജീവ, റിജില്‍ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളുടെ പ്രായവും, മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് കോടതി ഇളവു അനുവദിച്ചത്.
ആറ് ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംഗിന് ഇരയാക്കിയ സംഭവത്തില്‍ ഇരകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കഴിഞ്ഞ ഫെബ്രുവരി 11നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അന്വേഷണം തുടരുന്നതാണ്.