AmericaLatest News

ലോക മലയാളികൾക്ക് വിഷു സമ്മാനമായി’ഡിമലയാളി’ ഓൺലൈൻ ദിനപത്ര പ്രകാശനം പി.പി.ജെയിംസ് ഏപ്രിൽ 13 ന്, നിർവഹിക്കും.

ഡാളസ് :അമേരിക്കയിലെ മലയാളികളുടെ സാംസ്കാരിക നഗരമായ ഡാളസിൽ നിന്നും ലോക മലയാളികൾക്ക് വിഷു സമ്മാനമായി ‘ഡി മലയാളി’ ഓൺലൈൻ ദിനപത്രം ഏപ്രിൽ 13 ന് പ്രകാശനം ചെയ്യും. ട്വിൻ്റി ഫോർ ന്യൂസ് എഡിറ്റർ ഇൻ ചാർജ്ജ് ശ്രീ പി.പി.ജെയിംസ് ഏപ്രിൽ 13 ഞായറാഴ്ച ഡാളസ് സമയം രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം ഏപ്രിൽ 14 രാവിലെ 6:30) ഔപചാരികമായി ഓൺലൈൻ പത്രം വായനയാർക്കായി സമർപ്പിക്കും. 

 ആഗോള വാർത്തകൾ അനുവാചകരിൽ ഉടനടി എത്തിക്കുവാൻ ദ്രശ്യ, അച്ചടി, സാമൂഹ്യ  മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഡാളസിലെ യുവ പത്രപ്രവർത്തകരാണ് ‘ഡി മലയാളി’ ഓൺലൈൻ ദിന പത്രത്തിന്റെ അണിയറ ശിൽപികൾ. അമേരിക്കൻ മലയാളികളെ സംബന്ധിക്കുന്ന പ്രാദേശിക വാർത്തകളും, ഭാഷയുടേയും, ദേശത്തിൻ്റേയും അതിർവരമ്പുകൾ ഭേദിച്ച് ലോക സംഭവങ്ങളും, കലാ-കായിക രംഗത്തെ വാർത്തകളും,  വർത്തമാനങ്ങളും, സാമൂഹിക-സാംസ്‌കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രതിഫലേച്ഛ കൂടാതെ സമയ ബന്ധിതമായി ജനങ്ങളിലെത്തിക്കുക എന്ന ദൗത്യമാണ് ഡിമലയാളി ഏറ്റെടുക്കുന്നത്. 

പി പി ചെറിയാൻ,സണ്ണി മാളിയേക്കൽ, ബിജിലി ജോർജ്, റ്റി.സി. ചാക്കോ, ബെന്നി ജോൺ, അനശ്വർ മാമ്പിള്ളി, സാംമാത്യു, രാജു തരകൻ, സിജു വി. ജോർജ്, തോമസ് ചിറമേൽ, പ്രസാദ് തിയോടിക്കൽ, ഡോ. അഞ്ജു ബിജിലി എന്നിവർ ഉൾപ്പെടുന്ന വിപുലമായ പത്രാധിപ സമിതിയാണ് ഡി മലയാളി ദിന പത്രത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.സൂം പ്ലാറ്റഫോമിലൂടെ പ്രകാശന കർമത്തിന് സാക്ഷികളാകുന്നതിനു വിവിധ രാജ്യങ്ങളിൽനിന്നുള്ള മുഴുവൻ മലയാളികളെയും  സ്വാഗതം ചെയ്യുന്നതായി  പത്രാധിപ സമിതി   അറിയിച്ചു  

Zoom ID :724 4246 6613 , Pass code :DM2025

-സാം മാത്യു 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button