AmericaLatest NewsTravel

ടാലഹാസിയിലേക്ക് പോയ ചെറുവിമാനം തകർന്നുവീണ് മൂന്ന് പേർ മരിച്ചു,ഒരാൾക്ക് പരിക്കേറ്റു.

 ഫ്ലോറിഡ:ഫ്ലോറിഡയിലെ ബൊക്ക റാറ്റണിലെ തിരക്കേറിയ ഒരു തെരുവിൽ ഒരു ചെറിയ വിമാനം ഇടിച്ചുകയറി  മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു.മരിച്ച മൂന്ന് പേരെ അധികൃതർ തിരിച്ചറിഞ്ഞു.

ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ ഒരു വിനോദസഞ്ചാര ഹെലികോപ്റ്റർ തകർന്ന് ഒരു ദിവസത്തിന് ശേഷമാണ് അപകടം. ഒരു സ്പാനിഷ് കുടുംബത്തിലെ അഞ്ച് അംഗങ്ങളും പൈലറ്റും എല്ലാവരും മരിച്ചിരുന്നു

ഏപ്രിൽ 11 ന് രാവിലെ ബൊക്ക റാറ്റൺ വിമാനത്താവളത്തിൽ നിന്ന് ടാലഹാസിയിലേക്ക് പോകുന്ന ഇരട്ട എഞ്ചിൻ, ആറ് സീറ്റർ സെസ്ന 310 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം “തകരാറിലാണെന്നും” മെക്കാനിക്കൽ തകരാറുകൾ ഉണ്ടെന്നും പോലീസിന് റിപ്പോർട്ട് ലഭിച്ചു. എട്ട് മുതൽ 10 മിനിറ്റ് വരെ ആകാശത്തു പറന്നതിനു ശേഷം  രാവിലെ 10:20 ന് വിമാനത്താവളത്തിൽ നിന്ന് ഒരു മൈൽ അകലെ തകർന്നുവീണ് തീപിടുത്തമുണ്ടായി. ഒരു ഓവർപാസിന് സമീപം തകർന്നു.

വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. 2017 ലെ ടൊയോട്ട പ്രിയസിൽ മിലിട്ടറി ട്രെയിലിൽ വടക്കോട്ട് വാഹനമോടിച്ചുകൊണ്ടിരുന്ന മറ്റൊരാൾ “തീപിടുത്തത്തിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മരത്തിൽ ഇടിച്ചു” എന്ന് ബൊക്ക റാറ്റൺ പോലീസ് സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

അപകടത്തിൽ മരിച്ച മൂന്ന് പേർ 81 വയസ്സുള്ള റോബർട്ട് സ്റ്റാർക്ക്, 54 വയസ്സുള്ള സ്റ്റീഫൻ സ്റ്റാർക്ക്, 17 വയസ്സുള്ള ബ്രൂക്ക് സ്റ്റാർക്ക് എന്നിവരാണ്.

-പി പി ചെറിയാൻ

Show More

Related Articles

Back to top button