AssociationsIndiaKeralaLatest News
പഹൽഗാം സംഭവത്തിൽ എൻ.ആർ.ഐ കൗൺസിൽ അനുശോചനവും ആദരാജ്ഞലിയും അർപ്പിച്ചു.

ദുബായ്: പഹൽഗാമിൽ ഭീകരാക്രമണത്തെ തുടർന്നു വീര മൃത്യു വരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശിയും മുൻ പ്രവാസിയും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി കൺവീനറുമായ എൻ. രാമചന്ദ്രന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നുക്കൊണ്ട് കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അനുശോചനം അറിയിച്ചു. യു എ ഇ . യിൽ സംഘടനാ പ്രവർത്തനങ്ങൾക്കായി ദുബായിൽ എത്തിയ അഹമ്മദിന്റെ നിർദ്ദേശപ്രകാരം എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഇമേജ് നജീബ്, സി. ഹരിദാസ്, എ. ദേവദാസ് , ഡോ. ഗ്ലോബൽ ബഷീർ എന്നിവർ വസതിയിലെത്തി അന്ത്യാജ്ഞലികളർപ്പിച്ചു.