കാക്കനാട് ചാപ്റ്റർ കിക്ക് ഓഫ് ചെയ്തുകൊണ്ട് WMC തിരുകൊച്ചി പ്രൊവിൻസ് ചരിത്രനിമിഷം സൃഷ്ടിച്ചു

കൊച്ചി: വേൾഡ് മലയാളി കൗൺസിലിന്റെ കാക്കനാട് ചാപ്റ്ററിന്റെ ഉദ്ഘാടനം കൊച്ചി ഹോളിഡേ ഇന്നിൽ പ്രൗഢഗംഭീരമായി നടന്നു. സംഘടനയുടെ അടുത്ത അന്താരാഷ്ട്ര കൺവൻഷന് വേണ്ടി ഒരുക്കങ്ങൾ ആരംഭിക്കുന്നതിനുള്ള കിക്കോഫും കൂടിയാണ് ചടങ്ങിൽ നടത്തിയത്.

മലയാള സിനിമയിൽ അർധശതകത്തിലേറെ കാലം നിറഞ്ഞുനിന്ന താരമായ മല്ലിക സുകുമാരൻ കിക്കോഫ് കർമ്മം നിർവഹിച്ചു.
ചടങ്ങിൽ ഡബ്ലിയു.എം.സിയുടെ ഗ്ലോബൽ കൺവൻഷൻ ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ,

ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് സലീന മോഹൻ, ഇന്ത്യൻ റീജിയൻ ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര, ഗ്ലോബൽ ഫൗണ്ടർ ജനറൽ സെക്രട്ടറി അലക്സ് കോശി, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ ജോസഫ് മാത്യു, പ്രൊവിൻസ് പ്രസിഡന്റ് ജോൺസൻ സി. എബ്രഹാം, അഡ്വൈസറി ബോർഡ് ചെയർമാൻ എസ്. സുരേന്ദ്രൻ ഐ.പി.എസ് (റിട്ട.) എന്നിവർ പങ്കെടുക്കുകയായിരുന്നു.

വേൾഡ് മലയാളി കൗൺസിലിന്റെ അന്താരാഷ്ട്ര കൺവൻഷൻ 2025 ജൂലൈ 25-ന് ബാങ്കോക്കിലെ റോയൽ ഓർക്കിഡ് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.


കൺവൻഷൻ ഒരുക്കങ്ങൾക്ക് തങ്കമണി ദിവാകരൻ (ചെയർപേഴ്സൺ), തോമസ് മൊട്ടയ്ക്കൽ (ഗ്ലോബൽ പ്രസിഡന്റ്), ദിനേശ് നായർ (ഗ്ലോബൽ ജനറൽ സെക്രട്ടറി), ഷാജി മാത്യു (ഗ്ലോബൽ ട്രഷറർ), ഡോ. ബാബു സ്റ്റീഫൻ (ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ), കണ്ണാട്ട് സുരേന്ദ്രൻ (വൈസ് ചെയർമാൻ) എന്നിവർ നേതൃത്വം നൽകുന്നു.

