HealthKeralaLatest NewsLifeStyleSportsUpcoming Events
ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ്

കൊച്ചി: ലഹരിക്കെതിരെ സന്ദേശമുയര്‍ത്തിക്കൊണ്ട് എറണാകുളം വി പി എസ് ലേക്ഷോര്‍ ആശുപത്രി മെയ് 9, 10, 11 തീയതികളില്‍ മരട് കുഫോസ് ഗ്രൗണ്ടില്‍ സോഫ്റ്റ് ബോള്‍ ഫ്ളഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും സമ്മാനമായി നല്‍കും. ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പങ്കെടുക്കും. രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 95392 32794.–