ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഞായറാഴ്ച വൈകിട്ട് 8:30 ന്

ന്യൂ യോർക്ക് : ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെയും ലോക മലയാളികളുടെയും കണ്ണീർ പ്രണാമം. അദ്ദേഹത്തോടുള്ള ആദരസൂചകമായി വിവിധ മതമേലധ്യക്ഷൻമാരെയും വിവിധ രാഷ്ട്രീയ സാമുഖ്യ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫൊക്കാന സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും 2025 ഏപ്രിൽ 27 ,ഞായറാഴ്ച വൈകിട്ട് 8:30 ന് EST , (തിങ്കളാഴ്ച രാവിലെ 6 IST) കേരളത്തിലെയും , ഡൽഹിയിലെയും , റോമിലെയും , നോർത്ത് അമേരിക്കയിലെയും രാഷ്ട്രീയ മതമേലധ്യക്ഷൻമാരെ ഒരേ സമയം പങ്കെടുപ്പികെണ്ടുന്നതിനാൽ ഈ മീറ്റിങ് വെർച്യുൽ ഫ്ലാറ്റ് ഫോം ആയ സൂമിൽ കുടിയാണ് നടത്തുന്നത്.
Baselios Marthoma Mathews III , present Catholicos of the East and Malankara Metropolitan; His Beatitude Aboon Mor Baselios Joseph. ; His Beatitude Most Rev. Mar Raphael Thattil മേജർ ആർച്ബിഷപ്പ് ഓഫ് സിറോ മലബാർ ചർച്ച്; His Eminence Mor Titus Yeldho മലങ്കര ആർച്ച്ബിഷപ്പ് ; ബിഷപ്പ് ജോയി ആലപ്പാട്ട് ,സിറോ മലബാർ ഡിയോസിസ് ചിക്കാഗോ ; റെവ . ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ,മാർത്തോമാ സിറിയൻ ചർച്ച്; സ്വാമി ഗുരുരത്നം ജ്ഞാനതപസി, പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ , കേരളാ ദേവസം ആൻഡ് കോഓപ്പറേറ്റീവ് മന്ത്രി ശ്രീ വി .എൻ . വാസവൻ , പാണക്കാട് സാദിഖലി തങ്ങൾ (മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ) റോജി എം ജോൺ എം . എൽ .എ . ,Dr Bizay Sonkar Shastri ബിജെപി നാഷണൽ Spokesperson, Rev Fr. മാത്യു കോയിക്കൽ (Deputy Secretary General of CBCI ) തുടങ്ങി വിവിധ വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കും.
കരുണയുടെ, സ്നേഹത്തിന്റെ ശക്തമായ കരങ്ങളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. ഒരു ജനകീയനായിരുന്ന ഫ്രാൻസിസ് മാർപാപ്പ, ജാതിമതങ്ങൾക്ക് അതീതമായി എല്ലാ മനുഷ്യരെയും അദ്ദേഹം സ്നേഹിച്ചിരുന്നു , കരുണ വേണ്ടുനേടത്തെല്ലാം ആ കരങ്ങൾ നീണ്ടു. ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെ കണ്ണീർ പൂക്കൾ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ZOOM Meeting ID: 201 563 6294
Passcode : 12345
Join Zoom Meeting Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608
Join our Cloud HD Video MeetingZoom is the leader in modern enterprise cloud communications.us06web.zoom.us |
ഏവരും സ്നേഹിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പക്ക് ആദരം അർപ്പിക്കാനും ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാനും ഏവരും വെർച്യുൽ മീറ്റിങ്ങിൽ പങ്കെടുക്കണം എന്ന് ഫൊക്കാന പ്രസിഡന്റും സജിമോൻ ആന്റണിയും ,എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും, ട്രസ്റ്റീ ബോർഡും അഭ്യർഥിക്കുന്നു. .