കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി.

ഗാർലാൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി.ഏപ്രിൽ 26, ശനി രാവിലെ 10:30 മുതൽ ബെൽറ്റിലൈനിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ്,(3821 ബ്രോഡ്‌വേ ഗാർലൻഡ്, TX 75043)കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ഫോറത്തിൽ അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര സ്വാഗതമാശംസിച്ചു.പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷ പ്രസംഗം നടത്തി
ഭാവി സുരക്ഷിതമാക്കുക ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും എന്ന വിഷയത്തെകുറിച്ചു കൈൽ ജെ. നട്ട്സൺ രോഗ പ്രതിരോധവും അഡ്വാൻസ്ഡ് കെയർ പ്ലാനിംഗിനെക്കുറിച്ചു ഡോ. സിനി പൗലോസ്,(ഡി.ഒ., എഫ്.എ.പി.ഫാമിലി മെഡിസിൻ ഫിസിഷ്യൻ) പഠന ക്ലാസ്സുകൾക്ക് നേത്ര്വത്വം നൽകി
പ്രദീപ് നാഗനൂലിൽ പ്രസിഡന്റ്)മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി),ഫ്രാൻസിസ് തോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി),ജെയ്‌സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) എന്നിവർ നേതൃത്വം നൽകി.
സൈമൺ ജേക്കബ് ,ബോബൻ കൊടുവത്,സെബാസ്റ്റ്യൻ പ്രാക്കുഴി,രാജൻ ഐസക് ,കോശി പണിക്കർ ,പീറ്റർ നെറ്റോ ,ജോസഫ് സിജു അഗസ്റ്റിൻ ,നെബു കുര്യാക്കോസ് ,അനശ്വരം മാമ്പിള്ളി ,ജെ പി ജോൺ,സിജു വി ജോർജ് ,ടോമി നെല്ലുവേലിൽ,സാബു മാത്യു ,ദീപക് നായർ ,ജോസ് കുഴിപ്പിള്ളി ,തോമസ് ഈശോ, ആർടിസ്റ്റ് ഷിബു,എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. സിജു ആഗസ്റ്റിൻ (ന്യൂയോർക് ഇൻഷുറൻസ് ) ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ
: പി പി ചെറിയാൻ