AmericaCommunityLatest NewsLifeStyle

പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ഫിലദൽഫിയയിൽ പ്രാർത്ഥനാ സംഗമം ഇന്ന്.

ഫിലദൽഫിയ : ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളിലെ വിശ്വാസ സമൂഹങ്ങൾക്കായി ഫിലദൽഫിയായിൽ പ്രാർത്ഥന സംഗമം സംഘടിപ്പിക്കുന്നു. എക്ലിഷ്യ യുണൈറ്റഡ് ഇന്റർനാഷനൽ എന്ന രാജ്യാന്തര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ ഏപ്രിൽ 27 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഫിലദൽഫിയ ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി ( 455 Tomlinson Rd, Philadelphia, PA 19116) പ്രാർത്ഥനാ സംഗമം നടക്കുന്നത്  

പരിപാടിയിൽ യു എസ് സെനറ്റർ ഡേവ് മക്കോർമിക് , യു എസ് കോൺഗ്രസ് അംഗം ഡാൻ മ്യുസെർ എന്നിവർ മുഖ്യാതിഥികളായിരിക്കും. പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ജോ പിക്കോസിയും ചടങ്ങിൽ സംബന്ധിക്കും .വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു ഇവാൻജെലിസ്റ്റ് ജോഗ്‌നം പാർക്ക് ( ഉത്തര കൊറിയ ) ഡോ.ഇല്യാൻ ഫ്രീമാൻ ( നൈജീരിയ ) ഡോ. റൂബൻ ആസാദ് ( പാകിസ്ഥാൻ ) , ഫിയാക്കൊന പ്രസിഡന്റ് ബിമൽ ജോൺ ( ഇന്ത്യ ) എന്നിവർ വിഷയാവതരണം നടത്തും.

 അമേരിക്കൻ ജനപ്രതിനിധികൾ പങ്കെടുക്കുന്ന പാനൽ ചർച്ച , പീഢനങ്ങൾക്കിരയായവരുടെ അനുഭവ സാക്ഷ്യങ്ങൾ , വിവിധ രാജ്യങ്ങളിലെ സഭകൾ അണിനിരക്കുന്ന യൂത്ത് ക്വയർ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വിവിധ സഭാവിഭാഗങ്ങളെ പ്രതിനിധീകരിച്ചു പുരോഹിതരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. ഡിന്നർ ഉൾപ്പെട്ടിട്ടുള്ള ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എല്ലാ ക്രൈസ്തവ വിശ്വാസികളും സഭാഭേദമെന്യേ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘടകർ അഭ്യർത്ഥിച്ചു .

കൂടുതൽ വിവരങ്ങൾക്ക് പോൾ വർക്കി ( പ്രസിഡന്റ് ) -267 – 331- 0020 , ബിൽ അല്ലൻ ( ചെയർമാൻ ) – 484 -951 -3305

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button