മാർപാപ്പയുടെ സ്മരണയിൽ ഫൊക്കാനയുടെ സർവ്വമത ഐക്യസംഗമം

ഫ്രാൻസിസ് മാർപാപ്പയുടെ അകാലവിയോഗത്തെ തുടർന്ന് അമേരിക്കയിലെ കേരളീയർക്ക് ഇടയിൽ വലിയ വേദനയും അഗാധമായ ആദരവും ഉണ്ടാക്കിയ പ്രാർത്ഥനാസഭയ്ക്ക് സാക്ഷ്യംവഹിച്ചത് ഫൊക്കാനയാണ്.പോപ്പിന് ആദരവറിയിച്ചുകൊണ്ട് സർവ്വമത നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ഒരേ വേദിയിലേക്കു കൊണ്ടുവന്ന സംഗമം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ വെർച്വൽ പ്ലാറ്റ്‌ഫോമിൽ നടന്നു.ചടങ്ങ് പ്രാർത്ഥനയോടെ ആരംഭിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെ ആമുഖ പ്രസംഗത്തോടെ ഉദ്ഘാടനം കണ്ടു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചക്കപ്പൻ , എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജ് , ജോയന്റ് സെക്രെട്ടറി മനോജ് ഇടമന , വിമെൻസ് ഫോറം ചെയർ രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് , മുൻ ഫൊക്കാന പ്രസിഡന്റും ,കേരളടൈംസ് മാനേജിങ് ഡയറക്ടറുമായ പോൾ കറുകപ്പള്ളിൽ , ജോർജി വർഗീസ്. ജോയി ഇട്ടൻ, ഷാജി വർഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ആൽബർട്ട് ആന്റണി, മാമ്മൻ സി.ജേക്കബ്, തുടങ്ങിയവരും ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചു സംസാരിച്ചു. മാർപാപ്പയുടെ പാത പിന്തുടർന്ന് എല്ലാ മതങ്ങളിലെയും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെയും പ്രമുഖരെ ഒന്നിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിശുദ്ധ ബസേലിയോസ് മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ, മാർ റാഫേൽ തട്ടിൽ, മാർ ജോയി ആലപ്പാട്ട്, എൽദോ മാർ തീത്തോസ്, എബ്രഹാം മാർ പൗലോസ്, ഫാ. സിമ്മി തോമസ് തുടങ്ങി വിവിധ ക്രൈസ്തവ സഭാ പിതാക്കന്മാർ പങ്കെടുത്തു. മതപരമായ ഭിന്നത മറികടന്ന് ഗുരുരത്നം ജ്ഞാനതപസി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ബി.ജെ.പി വക്താവ് ബി.എസ്. ശാസ്ത്രി എന്നിവർ അടക്കമുള്ള മറ്റ് മത നേതാക്കളും രാഷ്ട്രീയ പ്രതിനിധികളും അനുശോചനങ്ങൾ അറിയിക്കാനായി വേദിയിൽ ഉണ്ടായിരുന്നു.

മാർപാപ്പയുടെ സമാനതകൾ പലരും ഓർമ്മിച്ചു. മാർ റാഫേൽ തട്ടിൽ അദ്ദേഹത്തിന്റെ ജനസന്നിധിത്വം, സ്നേഹപൂർണമായ സമീപനം, സത്യത്തിനുള്ള പ്രതിബദ്ധത എന്നിവയെയാണ് ഉയർത്തിക്കാട്ടിയത്. കാതോലിക്കാ ബാവ മാർപാപ്പയെ നേരിൽ കണ്ടത് ജീവിതത്തിലെ അനുഗ്രഹീത നിമിഷമായി വിശേഷിപ്പിച്ചു. വലിയവനെന്ന നിലയിൽ താനെ മുൻപിൽ സ്വീകരിച്ച അദ്ദേഹം, ലാളിത്യത്തിൽ ഉയർന്ന മാതൃകയാണെന്നും ബാവ പറഞ്ഞു.
ഗുരുരത്നം ജ്ഞാനതപസി മാർപാപ്പയുടെ സന്യാസ ജീവിതത്തെ ദൈവവേണ്ടിയുള്ള സമർപ്പണമായാണ് ചിത്രീകരിച്ചത്. ആഡംബരങ്ങളെ ഉപേക്ഷിച്ച് പാവങ്ങളോടൊപ്പം ചേർന്നുനിന്ന പോപ്പ്, യുദ്ധങ്ങളോടും തിന്മയോടും പ്രതികരിച്ചതിൽ വലിയ വ്യത്യസ്തതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളായ ജോർജ് കുര്യൻ, വി.ഡി. സതീശൻ എന്നിവർ മാർപാപ്പയെ അനുസ്മരിച്ചു. ഇന്ത്യയ്ക്കുള്ള സ്‌നേഹം, മതപരമായ സഹിഷ്ണുത, ഭൗമിക പ്രശ്‌നങ്ങളിലേക്കുള്ള പ്രതിബദ്ധത എന്നിവയാണ് അവർക്കു സ്പർശിച്ച പ്രധാന സവിശേഷതകൾ. ന്യൂയോർക്ക് കൗണ്ടിയിലെ ഡോ. ആനി പോൾ, മാധ്യമപ്രവർത്തകരായ ജോർജ് കള്ളിവയൽ, മധു കൊട്ടാരക്കര, ടോം കുര്യാക്കോസ്, യു.എ. നസീർ, ജോർജ്ജ് ജോസഫ് തുടങ്ങിയവരും അനുശോചനങ്ങൾ രേഖപ്പെടുത്തി.

മാർപാപ്പയെ അനുസ്മരിച്ച ചടങ്ങിൽ ഫൊക്കാനയുടെ നേതൃത്വ സംഘം മുഴുവനായി പങ്കെടുത്തു. ട്രഷറർ ജോയി ചാക്കപ്പൻ നന്ദിപ്രസംഗം നിർവഹിച്ചു.
ജനങ്ങളുടെ ഇടയിൽ ജീവിച്ചും പ്രവർത്തിച്ചും അവരുടെ ഹൃദയത്തിൽ ഇടം നേടിയ മാര്‍പാപ്പയുടെ സ്മരണ, മത-രാഷ്ട്രീയ ഭേദമന്യേ, ഒരു ലോകമാകെയുള്ള ആദരവിന്റെ പ്രതീകമായി നിലകൊണ്ടത് ഈ ചടങ്ങ് വ്യക്തമാക്കി.