CrimeGulfLatest NewsNewsOther CountriesPolitics

ഇറാൻ സൈനിക കമാൻഡർ അലി ഷദ്മാനിയെ ഇസ്രയേൽ വധിച്ചു: ആക്രമണം ടെഹ്‌റാനിൽ

ഇറാന്റെ പ്രമുഖ സൈനിക കമാൻഡറായ അലി ഷദ്മാനിയെ ഇസ്രയേലി ആക്രമണത്തിൽ വധിച്ചതായി റിപ്പോർട്ട്. തലസ്ഥാനമായ ടെഹ്‌റാനി ലായി രുന്നു ആക്രമണം നടന്നത്. ഇസ്രയേൽ സൈന്യമാണ് ഷദ്മാനിയെ തങ്ങൾ വധിച്ചുവെന്ന് അറിയിച്ചത്.

ഇറാനിലെ ഉന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു ഷദ്മാനി. രാജ്യംഭരിക്കുന്ന സൈനിക സംവിധാനത്തിൽ ഏറ്റവും വിശ്വാസത്തോടെ കണക്കാക്കിയ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

അടുത്തിടെ, ഇറാൻ റവലൂഷനറി ഗാർഡ് കോറിന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ പുതിയ കമാൻഡറായി അലി ഷദ്മാനിയെ നിയമിച്ചിരുന്നു.

റാഷിദിന്റെ വധത്തിന് തൊട്ടുപിന്നാലെയാണ് ഷദ്മാനി സ്ഥാനമേറ്റത്. എന്നാൽ അധികദിനങ്ങൾക്കും മുമ്പേ ഷദ്മാനിയും ആക്രമണത്തിൽ കൊല്ലപ്പെടുക യായിരുന്നുവെന്ന് റിപ്പോർട്ട്. ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘർഷാവസ്ഥ ഇത്തരമൊരു സംഭവത്തോടെ കൂടുതൽ രൂക്ഷമാകു മെന്നാണ് വിലയിരുത്തൽ.

Show More

Related Articles

Back to top button