പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക.

ന്യൂയോർക്ക്: ഏപ്രിൽ 27 ഞായറാഴ്ച്ച കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെയും ഇതര ഹൈന്ദവ സംഘടനകളുടെയും മറ്റു ബഹുജന പ്രസ്ഥാനങ്ങളുടെയും ആഹ്വാനമനുസരിച്ച് അമേരിക്ക, കാനഡ, ന്യൂയോർക്കിലെ ടൈം സ്ക്വയർ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലും അത് സാധിക്കാത്തവർ സ്വഭവനങ്ങളിലും വിളക്കു തെളിയിച്ച് പ്രാർത്ഥനയോടെ “Candle vigil” നടത്തി മരിച്ചവരുടെ ആത്മശാന്തിക്കും, ഉറ്റവരായ കുടുംബാംഗങ്ങൾക്ക് അനുശോചനവും രേഖപ്പെടുത്തി ജന്മനാടായ ഭാരതത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഭാരതത്തിലെ ശക്തമായ ഭരണകൂടം തക്കതായ മറുപടി താമസംവിനാ കൊടുക്കണമെന്നും, നിരപരാധികളും നിരായുധരുമായ ജനങ്ങളെ മതം തിരഞ്ഞുനടത്തിയ ഹീനമായ നരഹത്യ ഒരു പരിഷ്കൃതസമൂഹത്തിനും പൊറുക്കാൻ പറ്റുന്നതല്ലയെന്നും ഭാരതസർക്കാരിന് തീവ്രവാദികളെ ഇല്ലായ്മ ചെയ്യുന്നതിന് എപ്പോഴും ഉറച്ച പിന്തുണ കൊടുക്കുന്നുവെന്നും, അമേരിക്കൻ ഐക്യനാടുകളിലെ നല്ലവരായ ജനങ്ങൾക്കൊപ്പം കെ.എച്ച്.എൻ.എ.യും ഉണ്ടാകുമെന്നും പ്രസിഡന്റ് ഡോ. നിഷാ പിള്ളയും ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പും സംയുക്തപ്രസ്താവനയിൽ അറിയിച്ചു.
വാര്‍ത്ത: ജയപ്രകാശ് നായർ