AmericaKeralaLatest NewsLifeStyleLiteratureNews

ഡാലസിൽ സാഹിത്യ സന്ധ്യയ്ക്ക് അരങ്ങേറുന്നു; മുഖ്യ പ്രഭാഷകൻ ഡോ. എം. വി. പിള്ള

ഡാലസ്: മനോരമ ഹോർത്തൂസ് സാഹിത്യ സായാഹ്‌നത്തിന് ഡാലസിൽ നാളെ തുടക്കമാകും. ഡാലസ് മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് മലയാള മനോരമ ഈ സാഹിത്യ-സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പ്രഗത്ഭ എഴുത്തുകാരനും പ്രശസ്ത കാൻസർ വിദഗ്ധനും ഭാഷാപണ്ഡിതനുമായ ഡോ. എം. വി. പിള്ള സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.

മെയ് 4-ന് വൈകിട്ട് 4 മണിക്ക് ഇരവിംഗ് പസന്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് അധ്യക്ഷയാകും.

കഥ, കവിത, അമേരിക്കൻ പശ്ചാത്തലത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മലയാള സാഹിത്യ പ്രവണതകൾ, വിമർശനങ്ങൾ, സാംസ്ക്കാരിക ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളുമായി ചേർന്ന നിരവധി ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബിനോയി സെബാസ്റ്റ്യൻ, ഫോമാ സൗത്ത് വെസ്റ്റ് പ്രസിഡന്റ് ബിജു ലോസൺ, മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഡയറക്ടർ തോമ്മച്ചൻ മുകളേൽ തുടങ്ങിയവർ പ്രസംഗിക്കും.

പ്രോഗ്രാം കോ ഓർഡിനേറ്റർ ഡക്സ്റ്റർ ഫെരേരയും അവതാരക രഷ്മ രഞ്ജനയും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡക്സ്റ്റർ ഫെരേര (9727684652), ജൂഡി ജോസ് (4053260190) എന്നിവരെ ബന്ധപ്പെടണം.

ഇത് മലയാള ഭാഷയും സാഹിത്യവും ആഘോഷിക്കുന്ന അതുല്യവേളയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show More

Related Articles

Back to top button