AmericaIndiaLatest NewsNews

അമേരിക്കൻ പാർട്ടിയിൽ ബാൽക്കണിയിൽ നിന്ന് വീണ ഇന്ത്യക്കാരി വിദ്യാർഥിനിയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നു

വാഷിങ്ടൺ: യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, ബർക്കലിയിൽ ഡാറ്റാ സയൻസ് പഠനം അവസാനഘട്ടത്തിലായിരുന്ന ബന്ദന ഭട്ടി എന്ന ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു. മൂന്ന് ആഴ്ചയ്ക്കകം ബിരുദം ലഭിക്കാനിരുന്ന ബന്ദന ഏപ്രിൽ 19-ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അമേരിക്കയിലെ ഫൈ കാപ്പാ ടൗ ഫ്രാറ്റേണിറ്റി ഹൗസിൽ നടന്ന പാർട്ടിക്കിടെ ഏകദേശം 12 അടി ഉയരത്തിൽ നിന്നാണ് താഴേക്ക് വീണത്.

വീഴുമ്പോൾ തല ഇടിച്ചതോടെ ഗുരുതരമായ മസ്തിഷ്‌ക പരിക്കുകൾക്കും സുഷുമ്നാനാഡിക്ക് പൊട്ടലും വന്നു. അരയ്ക്കു താഴെ നീക്കശക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ. അപകടത്തിന് ശേഷം ഇടത് സമയത്ത് വൈദ്യസഹായം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ഗുരുതര പരാതി.

വീണതിനു ശേഷം 15 മിനിറ്റോളം അവശസ്ഥിതിയിൽ ബന്ദന ബാഹ്യ സഹായമില്ലാതെ കിടക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളാണ് കണ്ടെത്തിയത്. പക്ഷേ, 911 എമർജൻസി നമ്പറിലേക്ക് വിളിക്കാതെ പാർട്ടിയിൽ പങ്കെടുത്ത ചിലർ അവരെ സഹായിക്കാതെ അവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്ന് കുടുംബം ആരോപിക്കുന്നു. സുഹൃത്തുകൾ ബന്ദനയെ അടുത്തുള്ള അപ്പാർട്ട്മെന്റിലേക്ക് മാറ്റിയെങ്കിലും, മണിക്കൂറുകൾക്കുശേഷമാണ് അടിയന്തര സേവനങ്ങൾക്ക് വിവരം നൽകിയത്. ഇതോടെ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയായി.

ബന്ദനക്ക് ഇപ്പോൾ ശസ്ത്രക്രിയയും ദീർഘകാല ഫിസിയോ തെറാപ്പിയും പുനരധിവാസവും അടക്കമുള്ള സമഗ്ര ചികിത്സ ആവശ്യമാണ്. ധനസഹായം തേടി സഹോദരി സോണിയ ഭട്ടി ‘ഗോഫണ്ട്മി’ പേജിലൂടെ ക്യാംപെയിൻ ആരംഭിച്ചിട്ടുണ്ട്.

പൊലീസ് അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥിനിക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button