വേഗത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഇന്ത്യയുടെ സൈനികപ്രത്യക്ഷത്തെ കുറിച്ച് ട്രംപ്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധൂരിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നടപടി യുഎസിന് അറിയാമായിരുന്നുവെന്നും, ഇത് വളരെ വേഗത്തിൽ അവസാനിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു പത്രസമ്മേളനത്തിൽ പ്രതികരിക്കവേ ട്രംപ് പറഞ്ഞു, “ഞങ്ങൾ ഇപ്പോഴാണ് അതിനെക്കുറിച്ച് കേട്ടത്. എന്തെങ്കിലും സംഭവിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”
ഇന്ത്യയും പാകിസ്ഥാനുമൊക്കെ പല വർഷങ്ങളായി പോരാടികൊണ്ടിരിക്കുകയാണ് എന്നും ഇത് ഇനി വേഗത്തിൽ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാമിലെ ക്രൂരമായ ആക്രമണത്തിന് ഇന്ത്യ നൽകിയ പ്രതികരണം കൃത്യവും സംയമനപരവുമായതാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ പാകിസ്ഥാൻ അധിനിവേശ കാശ്മീരിലുള്‍പ്പെടെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലാണ് ഓപ്പറേഷൻ സിന്ധൂർ നടത്തിയതെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യയുടെ ഈ നിലപാട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുകയാണ്.