AmericaLatest NewsStage ShowsUpcoming Events

ഹൈ ഫൈവ് – 2025 മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച : ഒരുക്കങ്ങൾ പൂർത്തിയായി.

ഹൂസ്റ്റൺ : സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ വിൻഡ്സർ എന്റെർറ്റൈൻമെൻറ്  അവതരിപ്പിക്കുന്ന ഹൈ ഫൈവ് 25 ന്റെ (High Five – 2025) ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.  

എം.ജി ശ്രീകുമാർ, സ്റ്റീഫൻ ദേവസി, രമേശ് പിഷാരടി എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്ന് പേരടങ്ങുന്ന സംഘം അവതരിപ്പിക്കുന്ന സംഗീത നിശ 2025 മെയ് 11 ന്   ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മിസോറി സിറ്റി സെന്റ് ജോസഫ് ഹാളിൽ  അരങ്ങേറും.

കാരവല്ലി ക്യാപിറ്റൽ ആൻഡ് വെഞ്ചുർസ് സാരഥി ഒനീൽ കുറുപ്പ് ഇവന്റ് സ്പോൺസർ ആയിരിക്കുന്ന ഈ സംഗീത പരിപാടിയിലേക്ക് ഹൂസ്റ്റണിലെ  എല്ലാ സംഗീത പ്രേമികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

പരിപാടിയുടെ വിജയത്തിന് വേണ്ടി വികാരി ഫാദർ ഐസക്. ബി. പ്രകാശ്,  ജനറൽ കൺവീനർ റിജോ ജേക്കബ്, ട്രസ്റ്റി ഷിജിൻ തോമസ്, സെക്രട്ടറി ബിജു തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 50 ൽ പരം അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു. 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button