ഇന്ത്യയുടെ കനത്ത തിരിച്ചടി; പാക്ക് നഗരങ്ങളില്‍ വ്യോമാക്രമണം, ലഹോറില്‍ ഡ്രോണ്‍ ആക്രമണം

ന്യൂഡല്‍ഹി: രാത്രിയോടെ പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണും മിസൈലും ഉള്‍പ്പെടെയുള്ള വ്യാപക ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയുമായി. പാക്കിസ്ഥാനിലെ നാല് പ്രധാന നഗരങ്ങളിലാണ് ഇന്ത്യന്‍ ആക്രമണം നടന്നത്. ലഹോര്‍, ഇസ്‌ലാമാബാദ്, കറാച്ചി, സിയാല്‍കോട്ട് എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ എയര്‍ സ്ട്രൈക്ക് രേഖപ്പെടുത്തിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് ഇന്ത്യ നടത്തിയത്.
പാക്ക് പഞ്ചാബിലെ വ്യോമ മുന്നറിയിപ്പ് സംവിധാനങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സര്‍ഗോധ, ഫൈസ്‌ലാബാദ് എന്നീ നഗരങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വീഴ്ത്തിയതായി അറിയുന്നു. പാക്ക് സേന നടത്തിയ ആക്രമണങ്ങള്‍ക്ക് തുല്യമായതും രാഷ്‌ട്ര സുരക്ഷയെ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇന്ത്യയുടെ നടപടി.
രജൗരിയില്‍ ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിനെതിരെ ചാവേര്‍ ആക്രമണമുണ്ടായെന്നതുമായി ബന്ധപ്പെട്ട സൂചനകളുമുണ്ട്. അതേസമയം, ഡല്‍ഹിയില്‍ ഹൈലവല്‍ സുരക്ഷാ കൂടിക്കാഴ്ചകള്‍ തുടരുകയാണ്.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു നിലവിലെ തീവ്രസാഹചര്യം വിശദീകരിച്ചു. പ്രതിരോധമന്ത്രി, സേനാ മേധാവികള്‍ എന്നിവരും സ്ഥിതി വിലയിരുത്തി.
സംഘര്‍ഷമൊഴിയാന്‍ ആഹ്വാനവുമായി യുഎസ് ഇടപെടുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ചുവെന്നും, സംഘര്‍ഷാന്തരീക്ഷം കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്. മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.
അടുത്ത മണിക്കൂറുകളില്‍ കൂടി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭീകരതയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുണ്ടാകാനാണ് സാധ്യത.