AmericaAssociationsFOKANALatest News

മെയ് 10 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ നടത്തുന്ന ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫിൽ  ഷാൻ റഹ്മാൻ സംഘവും  പങ്കെടുക്കുന്നു.

ന്യൂ യോർക്ക് : ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി  2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച്  ഓഡിറ്റോറിയത്തിൽ ( 408  Getty Avenue, Paterson, NJ 07503) വെച്ച് അതി വിപുലമായ പരിപാടികളോട് നടത്തുബോൾ  അതിൽ ഷാൻ റഹ്മാൻ സംഘവും, ചാനൽ 24ന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഗോപികൃഷ്ണയും  ഗസ്റ്റ് ആയി പങ്കടുക്കുമെന്ന്  പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

അമേരിക്കയിൽ   നടക്കുന്ന സംഗീത പരിപാടിയായ ഷാൻ റഹ്മാൻ ഷോയിലെ, ഷാൻ റഹുമാനും, മലയാള സിനിമ പിന്നണി ഗായകർ  സയനോറ ഫിലിപ്പ്,  മിഥുൻ ജയരാജ്‌, നിത്യ മാമൻ, നിരഞ് സുരേഷ് എന്നിവരും നെവിൽ (കീബോർഡ നെവിൽ (കീബോർഡ്) നെഖീബ് (ഡ്രമ്മർ) ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ തേറാട്ടിൽ   (ഗിറ്റാരിസ്റ്റുകൾ) ജെറി ബെൻസിയർ (പാട്ടുകാരനും സൗണ്ട് എഞ്ചിനീറും) ഉൾപ്പെടുന്ന  ടീം  ന്യൂ ജേഴ്സിലെ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച്  ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന  ഫൊക്കാന  കിക്ക്‌ ഓഫിൽ ഗസ്റ്റുകൾ ആയി പങ്കെടുക്കും.  

കലയെയും കലാകാരന്മാരെയും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംഘടനയാണ് ഫൊക്കാന,അവരെ എന്നും ഹൃദയത്തോട് ചേർത്ത് പിടിച്ചാണ് ഫൊക്കാന എപ്പോഴും മുന്നോട്ട് പോകാറുള്ളത്.കേരളത്തിന്റെ  കലയെയും സംസ്കാരത്തെയും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം ആ  കലാകാരൻമാരെ നമ്മുടെയിടയിൽ പരിചയപ്പെടുത്തുക എന്നതും ഫൊക്കാനയുടെ  ലക്ഷ്യമണ്.

കേരളത്തിന്‍റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന കലാ  പരിപാടികൾ അരങ്ങേറുന്ന ഈ വേദിയിൽ അമേരിക്കയിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന  നിരവധി നിർത്തങ്ങളും , വിസ്മയത്തിന്റെ മായാജാലമൊരുക്കുന്ന ഫ്യൂഷനുകളും , നിങ്ങളുടെ ഇഷ്‌ടഗാനാങ്ങളാലും  വേറിട്ടൊരു കാഴ്ച ആയിരിക്കും കാഴ്ചവെക്കുന്നത്.  ഫൊക്കാന കൺവെൻഷൻ കിക്കോഫ്  അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഫൊക്കാന കമ്മിറ്റി. ഈ  പരിപാടിയിലേക്ക്  ഏവരും പങ്കെടുക്കണം എന്ന് ഫൊക്കാന എക്സി. കമ്മിറ്റിയും ,നാഷണൽ കമ്മിറ്റിയും , ട്രസ്റ്റീ ബോർഡും അറിയിച്ചു.  

ശ്രീകുമാർ ഉണ്ണിത്താൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button