ഐ.പി.സി കുടുംബ സംഗമം: ആത്മീയ ആരാധന നയിക്കുവാൻ പ്രമുഖ വർഷിപ്പ് ക്വയറുകൾ എത്തിച്ചേരും.

ന്യുയോർക്ക്: കാനഡയിലെ എഡ്മന്റൺ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന ഇരുപതാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിൽ, നോർത്ത് അമേരിക്കയിലെ വിവിധ സഭകളിൽ നിന്നും റീജിയനുകളിൽ നിന്നുമുള്ള വർഷിപ്പ് ക്വയറുകൾ ആത്മീയ സംഗീത ശുശ്രൂഷ നിർവ്വഹിക്കുവാൻ എത്തിച്ചേരും.
ആയിരക്കണക്കിന് യുവജനങ്ങളെ സംഗീതത്തിലൂടെ ക്രിസ്തുവിങ്കലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സംഗീതജ്ഞനും പ്രമുഖ ഗായകനുമായ ഷെൽഡൻ ബങ്കാരയും ഇംഗ്ലീഷ്, ഹിന്ദി സെഷനുകളിൽ ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകർ കോൺഫ്രൻസിന്റെ വിവിധ സെക്ഷനുകളിൽ ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കോൺഫറൻസിൽ പങ്കെടുത്ത് ഗാന ശുശ്രൂഷകളിൽ പങ്കാളികളാകുവാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗത്തിൽ മ്യൂസിക് കോർഡിനേറ്റർമാരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളാണ് എല്ലാ സെക്ഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. നാഷണൽ മ്യൂസിക് കോർഡിനേറ്റർമാരായ വർഗീസ് പി. മാത്യുവിന്റെയും, ജോൺസ് ഉമ്മന്റെയും നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാഷണൽ ക്വയർ ടീമിന് പരിശീലനം നൽകുന്നതായിരിക്കും.
കോൺഫൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ്, നാഷണൽ സെക്രട്ടറി ബ്രദർ ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ ഏബ്രഹാം മോനീസ് ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ റോബിൻ ജോൺ, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് കോൺഫ്രൻസിനോടനുബദ്ധിച്ച് നടന്നുവരുന്നത്.
കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോണ്‍ഫ്രന്‍സ് വെബ്‌സൈറ്റ് (www.ipcfamilyconference.org) വഴി രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയും.
കൂടുതൽ വിവരങ്ങൾക്ക്:
വർഷിപ്പ് കോർഡിനേറ്റേഴ്സ് –
വർഗീസ് പി മാത്യു
– 310 422 9490
ജോൺസ് ഉമ്മൻ
– 972 757 8971
സ്റ്റെഫിൻ ബാബു
– 867 668 1996
ഫിജോ ജോഷ്വാ
– 780 850 9081
വാർത്ത: നിബു വെള്ളവന്താനം,
നാഷണൽ മീഡിയ കോർഡിനേറ്റർ