AmericaCrimeFeaturedIndiaLatest NewsPolitics

ഇന്ത്യയുടെ സമീപനം ഉത്തരവാദിത്തമുള്ളത്: യുഎസ് അഭ്യര്‍ത്ഥനയ്ക്ക് ജയ്ശങ്കറിന്റെ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ മറുപടിയുമായി. ഇന്ത്യയുടെ സമീപനം എല്ലായ്പ്പോഴും കൃത്യവും ഉത്തരവാദിത്തമുള്ളതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ക്കടുത്തുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ പ്രതികരണം.

‘ഇന്ന് രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ുമായി സംഭാഷണം നടത്തി. ഇന്ത്യയുടെ സമീപനം അളക്കപ്പെട്ടതും ഉത്തരവാദിത്തമുള്ളതുമാണ്. അതു അങ്ങനെ തന്നെയായിരിക്കും തുടരുക,’ എന്നായിരുന്നു എസ് ജയ്ശങ്കറിന്റെ സമൂഹമാധ്യമ പ്രതികരണം.

ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നതരിലൊരായ റൂബിയോ, പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനോടും ഇത്തരമൊരു അഭ്യര്‍ത്ഥന നേരത്തെ നടത്തിയിരുന്നു. രുക്ഷത കുറയ്ക്കാന്‍ ഇരുപക്ഷങ്ങളും ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും അതിന് യുഎസ് സഹായം ഉറപ്പാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ജയ്ശങ്കറുമായി റൂബിയോ നടത്തിയ, രണ്ടാമത്തെ ഫോണ്‍ സംഭാഷണമാണ്. ആദ്യ സംഭാഷണത്തിലും സംഘര്‍ഷം കുറയ്ക്കേണ്ടതിന്റെ ആവശ്യകത റൂബിയോ ഉയര്‍ത്തിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button