AmericaCrimeLatest News

ജയിലിൽ നിന്ന് രക്ഷപ്പെട്ട 10 പേരിൽ 3 പേർ കൂടി പിടിയിലായി, 2 പേർ ഒളിവിൽ.

 ന്യൂ ഓർലിയൻസ്:  ഈ മാസം ആദ്യം ന്യൂ ഓർലിയൻസ് ജയിലിൽ നിന്ന് രക്ഷപ്പെട്ട 10 തടവുകാരിൽ മൂന്ന് പേരെ കൂടി തിങ്കളാഴ്ച രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലായി  വീണ്ടും അറസ്റ്റ് ചെയ്തതായി അധികൃതർ പറഞ്ഞു., ജയിൽ ചാടിയ ഡികെനൻ ഡെന്നിസ്, കോറി ബോയ്ഡ്, ഗാരി സി. പ്രൈസ്, കെൻഡൽ മൈൽസ്, റോബർട്ട് മൂഡി എന്നിവരെ മുമ്പ് അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. 2 പേർ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകം ഉൾപ്പെടെയുള്ള അക്രമ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയോ വിചാരണയോ കാത്തിരിക്കുന്നവരാണ് രക്ഷപെട്ടത്.

ഡികെനൻ ഡെന്നിസ്, ഗാരി സി പ്രൈസ്, റോബർട്ട് മൂഡി, കെൻഡൽ മൈൽസ്, കോറി ഇ ബോയ്ഡ്. താഴെ ഇടത്തുനിന്ന്: ലെന്റൺ വാൻബുറൻ ജൂനിയർ, ജെർമെയ്ൻ ഡൊണാൾഡ്, അന്റോണിൻ ടി മാസ്സി, ഡെറിക് ഡി. ഗ്രോവ്സ്, ലിയോ ടേറ്റ് സീനിയർ എന്നിവരാണ് .

മെയ് 16-ന് നടന്ന ഒരു സാഹസിക ജയിലിൽ നിന്ന് രക്ഷപ്പെട്ട പുരുഷന്മാർ ജയിലിനുള്ളിലെ തകരാറുള്ള ഒരു സെല്ലിന്റെ വാതിൽ വലിച്ചുതുറന്ന്, ഒരു ടോയ്‌ലറ്റിന് പിന്നിലെ ഒരു ദ്വാരത്തിലൂടെ ഞെരുങ്ങി, മുള്ളുകമ്പി വേലി ചാടി ഇരുട്ടിന്റെ മറവിലേക്ക് ഓടിമറിയുകയായിരുന്നു

തടവുകാരുടെ അസാന്നിധ്യം രാവിലെ ഒരു കണക്കെടുപ്പ് വരെ കണ്ടെത്താനായില്ല.ജയിലിലെ ഒന്നിലധികം സുരക്ഷാ വീഴ്ചകൾ നഗര, സംസ്ഥാന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

 തടവുകാർ ഒരിക്കൽ ഒളിവിൽ കഴിഞ്ഞിരുന്നപ്പോൾ അവരെ സഹായിച്ചതിന് മറ്റ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button